Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കണക്ക്: നാട്ടുകാരെ പേടിപ്പിക്കാനില്ലെന്ന് മന്ത്രി
.

ലണ്ടന്‍: റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ജനുവരി മുതല്‍ കുടിയേറ്റ പ്രവാഹം ഏതായാലും ഉണ്ടാകും. അതിന്റെ ഊഹക്കണക്ക് പറഞ്ഞ് ഇപ്പോഴേ നാട്ടുകാരെ പേടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് യുകെയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പറുടെ നിലപാട്. കണക്ക് ചോദിച്ച നാല് എംപിമാരോടും ഇതേ മറുപടി തന്നെ അദ്ദേഹം പറഞ്ഞു.



പക്ഷേ, മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനു പോലും തൃപ്തിയില്ല. എത്രമാത്രം കുടിയേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടതെന്ന് ജനങ്ങളോട് പറയണം. പറയാതെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നിടുന്നത് ഭ്രാന്തമായ നടപടിയായിരിക്കുമെന്നാണ് വിമര്‍ശകരുടെ പക്ഷം.



പ്രതീക്ഷിക്കുന്ന കുടിയേറ്റത്തിന്റെ തോത് യൂറോപ്യന്‍ കമ്മിഷനും യുകെയും വെവ്വേറെ കണക്കാക്കിയിട്ടുണ്ട്. ഔദ്യോഗികമായി പുറത്തുവിടില്ലെന്ന നിലപാടാണ് കമ്മിഷനും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, കണക്ക് പുറത്തുവിട്ടില്ലെങ്കിലും നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നാണ് ഹാര്‍പ്പര്‍ നല്‍കുന്ന ഉറപ്പ്.

 
Other News in this category

 
 




 
Close Window