Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഒമാനില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി വ്യാപകം: സെന്‍ട്രല്‍ ബാങ്കിന്റെ ജാഗ്രതാ നിര്‍ദേശം
Reporter

മസ്‌കത്ത്: സുല്‍ത്താനേറ്റില്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ വ്യാപകമാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം സ്വീകാര്യമായ മറ്റു കറന്‍സികള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. ഒമാനിലെ വിവിധ മണി എക്‌സ്‌ചേഞ്ചില്‍ നിന്ന് കൈപറ്റിയ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി മൂന്ന് ഒമാന്‍ സ്വദേശികള്‍ കഴിഞ്ഞദിവസങ്ങളില്‍ കൊച്ചിയില്‍ പിടിയിലായ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് പോകുന്നവര്‍ വന്‍തുക കറന്‍സിയായി കൈയില്‍ കരുതരുതെന്നും അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ കറന്‍സികള്‍ മാറ്റാവൂ എന്നും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പില്‍ പറയുന്നു.

പണം മാറിയതിന്റെ രശീതും സൂക്ഷിച്ചിരിക്കണമെന്ന് സി.ബി.ഒ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ബാതിന മേഖലയിലെ ഒരു മജ്‌ലിസുശൂറാ അംഗത്തിന്റെ സഹോദരനാണ് കൊച്ചിയില്‍ ആദ്യം വ്യാജനോട്ടുമായി കുടുങ്ങിയത്. ഭാര്യയുടെ ചികില്‍സക്കായി കൊച്ചിയിലെ ത്തിയതായിരുന്നു ഇദ്ദേഹം. ഖാബൂറയിലെ ഒരു മണി എക്‌സ്‌ചേഞ്ചില്‍ നിന്ന് മാറ്റിയ പണമാണ് ഇദ്ദേഹത്തിനും കുടുംബത്തിനും വിനയായത്. ദിവസങ്ങള്‍ക്കകം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇന്ത്യന്‍ കറന്‍സി കൈപറ്റിയ സഹം സ്വദേശിയും പനങ്ങാട് പൊലീസിന്റെ പിടിയിലായി. സഹപ്രവര്‍ത്തകനായ മലയാളിയുടെ മകന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു ഇവര്‍. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുള്ളതിനാല്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക സംഘടനകളും രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സെന്‍ട്രല്‍ ബാങ്ക് തന്നെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

 
Other News in this category

 
 




 
Close Window