Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടയര്‍ 2 വിസ കാറ്റഗറിയില്‍ മാറ്റം
.

ലണ്ടന്‍: ബ്രിട്ടനിലേക്കു കുടിയേറുന്നതിനുള്ള ടയര്‍ 2 (ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍), ടയര്‍ 2 ജനറല്‍ വിസ കാറ്റഗറികളില്‍ വരുത്തിയ മാറ്റം പ്രാബല്യത്തിലായി. വര്‍ഷത്തില്‍ 180 ദിവസം വിദേശ യാത്ര നടത്തിയാലും സ്ഥിര താമസത്തിന് അപേക്ഷ നല്‍കുന്നതിനു തടസമുണ്ടാകാത്ത രീതിയിലുള്ള മാറ്റം കുടിയേറ്റക്കാര്‍ക്കു ഗുണകരമെന്നു വിലയിരുത്തല്‍.



ടയര്‍ 2 വിസയില്‍ ജോലി ചെയ്തിരുന്നവര്‍ വീണ്ടും ഇതേ വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍പ്, ടയര്‍ 2 വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടണമെന്നും, വിസ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമാകാതെ വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നിബന്ധന. ഇതിനു പകരം, രാജ്യം വിടുന്ന ദിവസം മുതലായിരിക്കും ഒരു വര്‍ഷം കണക്കാക്കുക. വിസ കാലാവധിക്കു മുന്‍പേ രാജ്യം വിട്ടവര്‍ക്ക് ഇതു ഗുണകരമാകും.

 
Other News in this category

 
 




 
Close Window