Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്യണം
Reporter

ലണ്ടന്‍ :യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ .ബ്രിട്ടീഷ് സര്‍വീസ് ആരൊക്കെ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നു പരിശോധിക്കുന്നതിനായി ഒരു നിര്‍ബന്ധിത രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട് .അത് പരിശോധിച്ചാണ് മന്ത്രിമാര്‍ വിവരങ്ങള്‍ മനസ്സിലാക്കുന്നത് .

വിദേശിയര്‍ക്ക് എന്‍എച്ച്എസ് സേവനം ലഭിക്കുമെങ്കിലും സൗജന്യ സേവനം ലഭിക്കണമെങ്കില്‍ ടാക്‌സ് അടയ്ക്കണമെന്ന് ഡേവിഡ് കാമറൂണ്‍ വെളിപ്പെടുത്തിയിരുന്നു.റൊമേനിയയില്‍ നിന്നും ബള്‍ഗേറിയയില്‍ നിന്നും ജോലിക്കായി വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും പറയുന്നു.

യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ പബ്ലിക് സര്‍വീസിനായി ഇത്തരത്തിലുള്ള മാന്‍ഡേറ്ററി രജിസ്റ്റര്‍ നിലവിലുണ്ടെന്നും ഹാര്‍പര്‍ പറഞ്ഞു.മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ഹെല്‍ത്ത് സര്‍വീസിനായി പണം നല്‍കണമെന്നും അദ്ദേഹം പറയുന്നു.എന്‍എച്ച്എസ് ചികിത്സയ്ക്ക് വേണ്ടി വന്ന പണം അവര്‍ നല്‍കണം.



ഹെല്‍ത്ത് ടൂറിസത്തിനായി ബ്രിട്ടണ്‍ ഒരു വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടാണ് ചെലവഴിക്കുന്നത് .2010 ല്‍ ഹെല്‍ത്ത് ടൂറിസത്തിനായി എന്‍എച്ച്എസ് കുറഞ്ഞത് 10 മില്യണ്‍ പൗണ്ട് ചെലവഴിച്ചതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇതിലുമധികം തുക ചെലവായിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ പറയാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window