ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതു സംബന്ധിച്ച് സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിക്കെതിരേ ശക്തമായ വിമര്‍ശനമുന്നയിക്കുന്നു. യുകെബിഎയുടെ കടുത്ത നടപടികളാണ് സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമെന്‍ന് ആരോപണം.
ഇന്ത്യ, പാക്കിസ്ഥാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാത്രം 25.8 ശതമാനം കുറവുണ്ടായി. പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ 24.9 ശതമാനവും നൈജീരിയയില്‍നിന്നുള്ളവര്‍ 14.1 ശതമാനവുമാണ് കുറഞ്ഞത്.
ഇത് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തെ ഗണ്യമായി ബാധിക്കുന്നുണ്ട്. ടയര്‍ 1 പോസ്‌ററ് സ്‌ററഡി വര്‍ക്ക് വിസ റൂട്ട് നിര്‍ത്തലാക്കിയ യുകെ ബോര്‍ഡര്‍ ഏജന്‍സിയാണത് ഇതിനു പ്രധാന ഉത്തരവാദിയെന്നാണ് സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളുടെ വിലയിരുത്തല്‍.