Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
യാമ്പുവിലെ വസന്തോത്സവം തുടങ്ങി
Reporter

യാമ്പു: വ്യവസായ നഗരിക്ക് വര്‍ണഭംഗി ചാര്‍ത്തി യാമ്പുവിലെ ഏഴാമത് പുഷ്പപ്രദര്‍ശനം തുടങ്ങി. ജുബൈല്‍ യാമ്പു റോയല്‍ കമീഷനാണ് പത്ത് വര്‍ഷത്തോളമായി നടന്ന് വരുന്ന ഫെസ്റ്റിവലിന്റെ സംഘാടകര്‍. ഫെബ്രുവരി 18 ന് ആരംഭിച്ച ഫെസ്റ്റിവല്‍ മാര്‍ച്ച് ഏഴ് വരെ തുടരും. ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും. വഴിയോരങ്ങളും വിദ്യാലയാങ്കണങ്ങളും ഓഫിസ് കോമ്പൗണ്ടുകളും വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ചു കഴിഞ്ഞു. മരുഭൂമിയില്‍ വിരിഞ്ഞു നില്‍ക്കുന്ന വര്‍ണമനോഹരപുഷ്പങ്ങള്‍ നയനാനന്ദകരമായ കാഴ്ചയാണ്. 

18ന് തിങ്കളാഴ്ച ജിദ്ദ റോഡിലുള്ള ഒക്കേഷന്‍ പാര്‍ക്കില്‍ റോയല്‍ കമീഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. അലാ അബ്ദുല്ല നാസിഫ് ഔചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു. പുഷ്പമേള കാണാന്‍ ജിദ്ദ, മദീന, മക്ക, തബൂക്ക് തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ യാമ്പുവിലെത്താറുണ്ട്. നൂറിലധികം സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും, വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദര്‍ശനവും സന്ദര്‍ശകരെ കാത്തിരിക്കുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന 'പുഷ്പ പരവതാനികള്‍' സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കും. കുട്ടികള്‍ക്കായി വിവിധതരം കളിക്കോപ്പുകള്‍ അണിനിരത്തി തികച്ചും കുടുംബാഘോഷമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇടക്ക് മുടങ്ങിയിരുന്ന ഫ്‌ളവര്‍ ഷോ മൂന്ന് വര്‍ഷമായി പൂര്‍വാധികം ആകര്‍ഷണീയതയോടെ നടന്നു വരുന്നു. കുടുംബമായി കഴിയുന്ന വിദേശികളും പ്രവാസത്തിന്റെ വിരസതയകറ്റാന്‍ മരുഭൂമിയില്‍ ഒരുക്കുന്ന വര്‍ണവസന്തത്തിന് കാത്തിരിക്കുകയാണ്. 

 
Other News in this category

 
 




 
Close Window