Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫിലിപ് രാജകുമാരന്റെ കുടിയേറ്റ കമന്റ് വിവാദമാകുന്നു
.

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കുടിയേറ്റക്കാരെ അപമാനിച്ചെന്ന് ആരോപണം. ല്യൂട്ടന്‍ ആന്‍ഡ് ഡണ്‍സ്‌റേറബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പുതിയ കാര്‍ഡിയാക് സെന്റര്‍ ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഫിലിപ്പീന്‍കാരിയായി നഴ്‌സിനോട് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.



നിങ്ങളെല്ലാവരും കൂടി എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ ഇങ്ങോട്ടു പോന്ന സ്ഥിതിക്ക്, ഫിലിപ്പീന്‍സ് ഇപ്പോള്‍ പാതി കാലിയായി കാണുമല്ലോ എന്നായിരുന്നു പരാമര്‍ശം. വിടുവായത്തത്തിനു പേരുകേട്ട ഫിലിപ്പിന്റെ നിലവാരമനുസരിച്ച് വളരെ ലഘുവായ വാക്കുകള്‍ മാത്രമായിരുന്നു ഇതെന്നു പറയാം. പക്ഷേ, വിഷയം കുടിയേറ്റമായതിനാല്‍ പലരും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.



എന്നാല്‍, ഒരു തമാശയെന്ന നിലയില്‍ മാത്രമാണ് രാജകുമാരന്‍ ഈ പരാമര്‍ശം നടത്തിയതെന്നും, നഴ്‌സുമാര്‍ അതിന്റെ സ്പിറ്റില്‍ തന്നെയാണ് ഇതിനെ കണ്ടതെന്നും, അവര്‍ക്കതില്‍ പരിഭവമൊന്നുമില്ലെന്നും ആശുപത്രി അധികരൃതര്‍ പറയുന്നു. തൊണ്ണൂറ്റൊന്നുകാരനായ രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായത് ഇതേ ആശുപത്രിയിലായിരുന്നു.



സിബ്ബുള്ള കുപ്പായമിട്ടു വന്ന യുവ സുന്ദരിയെ നോക്കി, ആ സിബ് ഊരിയാല്‍ എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് അടുത്തു നിന്ന പോലീസുകാരനോട് ചോദിച്ച ഫിലിപ്പിന്റെ പ്രവൃത്തിയും നേരത്തേ വിവാദമായിരുന്നു.

 
Other News in this category

 
 




 
Close Window