Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സുല്‍ത്താനേറ്റിനെ കുറിച്ച് ബി.ബി.സി. പരമ്പര
Reporter

മസ്‌കത്ത്: സുല്‍ത്താനേറ്റിന്റെ ഭൂപ്രകൃതിയെയും മലനിരകളെയും മനുഷ്യവാസമില്ലാതെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളെയും അനാവരണം ചെയ്യുന്ന പരമ്പര ബി.ബി.സി.യില്‍. ബി.ബി.സി. രണ്ടില്‍ രാത്രി ഒമ്പതിനാണ് പരിപാടിയുടെ സമയം. വൈല്‍ഡ് അറേബ്യ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചാഡെന്‍ ഹന്‍ഡര്‍ എന്ന് ആസ്‌ട്രേലിയന്‍ വന്യജീവിശാസ്ത്ര വിദഗ്ധനാണ്. അറബ് മേഖലയിലെ വന്യജീവികളളെ കുറിച്ചും, വന്യമായ സൗന്ദര്യമുള്ള പ്രദേശങ്ങളും, അസാധാരണ വ്യക്തിത്വങ്ങളുമെല്ലാം പരമ്പരയില്‍ സ്ഥാനം പിടിക്കും. മൂന്ന് ഭാഗങ്ങളാണ് പരിപാടിക്കുള്ളത്. ആദ്യഭാഗത്തിന് 'വൈല്‍ഡ് അറേബ്യ' എന്ന് തന്നെയാണ് പേര്. 'ജുവല്‍ ഓഫ് അറേബ്യ' എന്ന രണ്ടാം ഭാഗത്തില്‍ അറബ് മേഖലയുടെ കടല്‍സമ്പത്തിനെ കുറിച്ചും സമുദ്രവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെ കുറിച്ചുമായിരിക്കും. പണ്ട് കപ്പലില്‍ വ്യാപാരത്തിനായി ലോകം ചുറ്റിയിരുന്ന അറബികളുടെ നാവിക പാരമ്പര്യം അന്വേഷിക്കുന്നതായിരിക്കുന്നത് കൂടിയാകും ഈ ഭാഗം. 'ഷിഫ്റ്റിങ് സാന്‍ഡ്' എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ആധുനിക അറേബ്യയിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ കുറിച്ചാണ് ഈ ഭാഗം പ്രതിപാദിക്കുന്നത്.

 
Other News in this category

 
 




 
Close Window