Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കണക്കില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന് കോമണ്‍സ് കമ്മിറ്റിയും
.

ലണ്ടന്‍: കുടിയേറ്റത്തിന്റെ കണക്കുകളില്‍നിന്ന് വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിലെ ബിസിനസ്, ഇന്നവേഷന്‍, സ്‌കില്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. എന്നാല്‍, നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.



നേരത്തേ, വിവിധ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരും യൂണിവേഴ്‌സിറ്റി മേധാവികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. വിദ്യാര്‍ഥികളെയും കുടിയേറ്റക്കാരായി കാണുന്നതിനാലാണ് സ്റ്റുഡന്റ് വിസയ്ക്ക് ശക്തമായ നിയന്ത്രണങ്ങളുണ്ടാകുന്നത്. ഇതു യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നു. സര്‍ക്കാര്‍ ഫണ്ടിങ് കൂടി വെട്ടിക്കുറച്ച സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ക്കു പിടിച്ചു നില്‍ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത അവസ്ഥയുണ്ട്.



ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാന്‍ വരുന്നതിനു യാതൊരു നിയന്ത്രണവുമില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനത്തിലെ പൊള്ളത്തരവും ഇതോടെ വ്യക്തമാകുകയാണ്. കുടിയേറ്റത്തില്‍ നിയന്ത്രണമുള്ളിടത്തോളം കാലം കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണവും നിയന്ത്രിക്കപ്പെടും.



സര്‍ക്കാരിന്റെ ഈ നിലപാട് യാതൊരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ലെന്ന് യൂണിവേഴ്‌സിറ്റീസ് യു കെ പ്രസിഡന്റ് എറിക് തോമസ് പറഞ്ഞു. ഇപ്പോള്‍ത്തന്നെ യു കെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ വിദ്യാഭ്യാസ വിപണിയില്‍ രാജ്യം ഏറെ പിന്നോക്കമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 
Other News in this category

 
 




 
Close Window