ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് യുകെയിലേക്കുള്ള കുടിയേറ്റം 74,000കണ്ട് കുറഞ്ഞു. പത്തു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണിപ്പോള്‍ യുകെയിലേക്കുള്ള കുടിയേറ്റം. നെറ്റ് മൈഗ്രേഷനില്‍ നേരത്തേ തന്നെ കുറവ് രേഖപ്പെടുത്തിയിരുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലാണ് ഏറ്റവും വലിയ കുറവുണ്ടായിരിക്കുന്നത്. ഏറ്റവും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സ്റ്റുഡന്റ് വിസകള്‍ക്കായിരുന്നു.
2015നുള്ളില്‍ നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലേക്കു താഴ്ത്തിക്കൊണ്ടു വരിക എന്നതാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും ഹോം സെക്രട്ടറി തെരേസ മേയുടെയും ലക്ഷ്യം. നെറ്റ് മൈഗ്രേഷന്‍ ഇപ്പോള്‍ 163,000. ഇത് 247,000ല്‍നിന്നാണ് കുത്താനെ താഴ്ന്നിരിക്കുന്നത്. ലക്ഷ്യം നേടുന്നതില്‍നിന്ന് അകലെയല്ല സര്‍ക്കാര്‍ എന്നാണ് ഇതില്‍നിന്നുള്ള സൂചന.