Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസില്‍ നിയന്ത്രണം; ബ്രിട്ടീഷുകാരെയും ബാധിക്കും
.

ലണ്ടന്‍: കുടിയേറ്റക്കാര്‍ അടക്കമുള്ള വിദേശ പൗരന്‍മാര്‍ എന്‍എച്ച്എസിലെ സൗജന്യ സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതു തടയാന്‍ ബ്രിട്ടീഷ് എംപിമാരുടെ സമിതി മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിലയിരുത്തല്‍.

ഒരു വര്‍ഷമെങ്കിലും യുകെയില്‍ സ്ഥിരമായി താമസിച്ചവര്‍ക്കു മാത്രമായി എന്‍എച്ച്എസ് സേവനങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നു തെളിയിക്കുന്നവര്‍ക്കു മാത്രം അതു നല്‍കിയാല്‍ മതിയെന്നാണ് എംപിമാരുടെ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതു നടപ്പായാല്‍, യുകെ പൗരന്‍മാര്‍ പോലും എന്‍എച്ച്എസുകളില്‍ സൗജന്യം ചികിത്സ കിട്ടാന്‍ തങ്ങളുടെ യോഗ്യത തെളിയിക്കേണ്ടി വരും. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള നടപടികളാണ് ഇതിനുവേണ്ടി നിര്‍ദേശിക്കപ്പെടുന്നത്.

ഹെല്‍ത്ത് ടൂറിസത്തിന്റെ മറവിലും എന്‍എച്ച്എസിന്റെ സേവനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികളുണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ശുപാര്‍ശകള്‍.

 
Other News in this category

 
 




 
Close Window