Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ശമ്പളം കുറയുന്ന ബ്രിട്ടന്‍; അങ്ങോട്ടെന്തിനു കുടിയേറണം?
Staff reporter

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്പിലെ പറുദീസയാണെന്ന തെറ്റിദ്ധാരണ ലോകവ്യാപകമാണ്. എന്നാല്‍, ഈ ധാരണം ദിവസത്തിനു ദിവസം മാറിവരുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍. ഇപ്പോള്‍ യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ ശമ്പളം കുറയുന്ന രാജ്യങ്ങളിലൊന്നായും ബ്രിട്ടന്‍ മാറിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.



സ്വകാര്യ മേഖലയിലെ ശമ്പളത്തിന്റെ കണക്കിലാണ് ഇതര യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നിലേക്ക് യുകെ പതിക്കുന്നത്. ഇവിടെ രണ്ടു വര്‍ഷം കൊണ്ട് ശരാശരി ശമ്പളത്തിലുണ്ടായത്. 3.2 ശതമാനം കുറവ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നെതര്‍ലന്‍ഡ്‌സും സൈപ്രസും ഗ്രീസും മാത്രമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ബ്രിട്ടനെക്കാള്‍ പിന്നിലുള്ളത്.



ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ സ്വകാര്യ മേഖലയിലെ ശമ്പളത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയ കാലഘട്ടത്തിലാണ് ബ്രിട്ടന്‍ പിന്നിലേക്കു പോയിരിക്കുന്നത്. ജര്‍മനിയില്‍ 2.4 ശതമാനം വര്‍ധനയാണ് ശരാശരി ശമ്പളത്തിലുണ്ടായിരിക്കുന്നത്. ബള്‍ഗേറിയ (12.2%), റൊമാനിയ (5.8%) എന്നീ രാജ്യങ്ങളിലാണ് ശരാശരി ശമ്പളം ഏറ്റവും കൂടുതല്‍ വര്‍ധിച്ചതെന്നും യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു.

 
Other News in this category

 
 




 
Close Window