Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നിയന്ത്രണം ബ്രിട്ടീഷുകാര്‍ക്കു തലവേദനയാകുന്നു
.

ലണ്ടന്‍: കുടിയേറ്റം പെരുകിയപ്പോള്‍ യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റം നിയന്ത്രിച്ചു. പിന്നെ യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്നായി മുറവിളി. ഇപ്പോള്‍ അതിനും മാര്‍ഗം കണ്ടപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിനു പുതിയ തലവേദന. രാജ്യത്തുള്ളവര്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്താതെ യൂറോപ്യന്‍ കുടിയേറ്റത്തിനും നിയന്ത്രണം സാധ്യമാകില്ല.



യൂറോപ്പിനുള്ളില്‍നിന്ന്, പ്രത്യേകിച്ച് ബള്‍ഗേറിയയില്‍നിന്നും റൊമാനിയയില്‍നിന്നും ഉള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജിപിയെ കാണാന്‍ ഫീസ് ചുമത്തുക, കൗണ്‍സില്‍ ഹൗസി ക്യൂവില്‍ അവരെ ഏറ്റവും താഴെയാക്കുക, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങിയ നടപടികള്‍ ഇവയില്‍ ചിലതു മാത്രം.



എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെടാതിരിക്കണമെങ്കില്‍ ഈ നിയന്ത്രണങ്ങളെല്ലാം ബ്രിട്ടീഷ് പൗരന്‍മാര്‍ക്കു കൂടി ബാധകമാകേണ്ടതുണ്ട്. യൂണിയനിലെ ഏതു രാജ്യത്തെയും പൗരന്‍മാരെ അംഗരാജ്യങ്ങളെല്ലാം ഒരുപോലെ കാണണം എന്നാണു ചട്ടം. പൗരന്‍മാര്‍ക്കുള്ള അവകാശം പുറത്തുള്ളവര്‍ക്കും നല്‍കണം. അപ്പോള്‍ പൗരന്‍മാര്‍ക്കുള്ള അവകാശവും നിയന്ത്രിക്കുക എന്ന മാര്‍ഗം മാത്രമാണ് സര്‍ക്കാരിനു മുന്നില്‍ ശേഷിക്കുന്നത്.

 
Other News in this category

 
 




 
Close Window