Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം: ജര്‍മനിയുടെ നിലപാടില്‍ ബ്രിട്ടനു സന്തോഷം
.

ലണ്ടന്‍: ബള്‍ഗേറിയയും റൊമാനിയയും യൂറോപ്പിലെ പാസ്‌പോര്‍ട്ട് രഹിത യാത്രാ പ്രദേശമായ ഷെങ്കന്‍ സോണില്‍ ഉള്‍പ്പെടാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്ന ജര്‍മനിയുടെ നിലപാടില്‍ ബ്രിട്ടീഷ് വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഇയേന്‍ ഡങ്കന്‍ സ്മിത്ത്. വൈകിയാണെങ്കിലും ജര്‍മനി അപകടം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.

റൊമാനിയയ്ക്കും ബള്‍ഗേറിയയ്ക്കും ഷെങ്കന്‍ സോണില്‍ പ്രവേശനം അനുവദിക്കാനുള്ള നീക്കത്തെ വീറ്റോ ചെയ്യുമെന്നായിരുന്നു ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക്കിന്റെ പ്രസ്താവന.

ബെനിഫിറ്റ് ടൂറിസം പോലുള്ള പ്രവണതകള്‍ എന്തു വില കൊടുത്തും തടയുമെന്ന് സ്മിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുമായും യുകെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window