Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യോഗ്യതയില്‍ സംശയം; ബ്രിട്ടന്‍ വിദേശ നഴ്‌സുമാരുടെ നിയമനം തത്കാലം നിര്‍ത്തി
Reporter

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശ നഴ്‌സുമാരുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടന്‍ വിദേശ നഴ്‌സുമാരെ നിയമിക്കുന്നത് തത്കാലം നിര്‍ത്തി. എന്‍എച്ച്എസുകളിലെ നിയമനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ആശുപത്രികളില്‍ ജോലി നേടുന്നതിന് നേഴ്‌സുമാര്‍ വ്യാജ രേഖകള്‍ ഹാജരാക്കുന്നുവെന്ന സംയമാണ് നയമനം നിര്‍ത്താന്‍ കാരണമെന്ന് വിശദീകരണം.

തങ്ങളുടെ യോഗ്യതകള്‍, പരിചയം അല്ലെങ്കില്‍ ഐഡന്റിറ്റി എന്നിവയില്‍ കൃത്രിമ രേഖകളുണ്ടാക്കിയതിനുശേഷം എത്ര വിദേശികള്‍ ആശുപത്രികളിലെ ഫ്രണ്ട്‌ലൈന്‍ സ്ഥാനങ്ങള്‍ നേടിയിട്ടുണ്ടെന്ന് അറിയില്ലെന്ന് നേഴ്‌സിങ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ വ്യക്തമാക്കിയതോടെയാണ് വിലക്കിനുള്ള കളമൊരുങ്ങിയത്. തങ്ങളുടെ വീഴ്ചകളെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്‍ എം സി.

നിലവില്‍ ജീവനക്കാരുടെ അഭാവം മൂലം ഇഴയുന്ന എന്‍ എച്ച് എസ് യൂണിറ്റുകളില്‍ 160 നേഴ്‌സുമാരെ നിയമിക്കാനിരിക്കുകയായിരുന്നു. വിലക്ക് ഇതിനും ബാധകമാകും. എന്‍ എം സി അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ എം പിമാര്‍ സംശയം പ്രകടിപ്പിച്ച വേളയിലാണ് നടുക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

അപേക്ഷകര്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ ശരിയാണോ എന്ന് പരിശോധിക്കുകയോ അവ അധികൃതര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയോ ചെയ്തി്ട്ടുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് എന്‍ എം സി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം നടത്തിയ ഒരു ഇന്റേണല്‍ ഓഡിറ്റിലാണ് ഇതുസംബന്ധമായ സംശയങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതുവരെ വ്യാജരേഖകള്‍ കണ്ടെടുത്തിട്ടില്ലെങ്കിലും അത്തരത്തിലുള്ള രേഖകളുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ എന്‍ എം സിക്ക് കഴിയുന്നില്ല. 

 
Other News in this category

 
 




 
Close Window