Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ നില്‍ക്കുന്നതോ പോകുന്നതോ ലാഭം!
.

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ നിന്നു പുറത്താക്കാന്‍ ചെലവാക്കുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ തോന്നും അവര്‍ രാജ്യത്തു തുടരുന്നതു തന്നെയല്ലേ ലാഭമെന്ന്. പ്രതിവര്‍ഷം പത്തു കോടി പൗണ്ടാണ് ഈയിനത്തില്‍ ചെലവാക്കുന്നതെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

ഒരാളെ പുറത്താക്കാന്‍ 25,000 പൗണ്ട് എന്ന കണക്കില്‍, നാലായിരത്തോളം പേരെ പ്രതിവര്‍ഷം പുറത്താക്കുമ്പോഴാണ് ഇത്രയും ചെലവു വരുന്നത്.

എന്നാല്‍, ഉഗാണ്ട, അഫ്ഗാനിസ്ഥാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ നിയമ സംവിധാനത്തിനുള്ളില്‍നിന്നുകൊണ്ട് പുറത്താക്കാനും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യൂറോപ്യന്‍ മനുഷ്യാവകാശ ചട്ടങ്ങളാണ് പ്രധാന പ്രതിബന്ധം. ഈ ആനുകൂല്യം ധാരാളം ക്രിമിനലുകള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മതിയായ രേഖകളില്ലാത്തവരെ വിമാനത്തില്‍ കയറ്റിയാല്‍ എയര്‍ലൈന്‍ കമ്പനിക്ക് ആളൊന്നിന് 10,000 പൗണ്ട് പിഴ ചുമത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window