Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
റൊമാനിയക്കാര്‍ക്കു ബ്രിട്ടനില്‍ പോകണ്ട!
.

ലണ്ടന്‍: എന്തെല്ലാം പുകിലാണ് ബ്രിട്ടനില്‍ നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ജനുവരി മുതല്‍ റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ലക്ഷക്കണക്കിനാളുകള്‍ ബ്രിട്ടനിലേക്കൊഴുകും പോലും. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കേണ്ടിവന്നാലും അവരെ തടയണമെന്ന മുറവിളിയാണ് ബ്രിട്ടനിലെങ്ങും ഉയരുന്നത്.

വിദേശ രാജ്യങ്ങളില്‍ ബ്രിട്ടന്റെ പ്രതിച്ഛായ മോശമാക്കി കുടിയേറ്റക്കാരെ നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പദ്ധതിള്‍ ആലോചിച്ചു. ബെനിഫിറ്റ് ടൂറിസം തടയുമെന്ന് മന്ത്രിമാര്‍ ആളാം വീതം പ്രതിജ്ഞയെടുത്തു. റൊമാനിയക്കാരെയും ബള്‍ഗേറിയക്കാരെയും ഉദ്ദേശിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍, യൂറോപ്യന്‍ യൂണിയന്റെ കണ്ണില്‍ പൊടിയിടാന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കു പോലും ആനുകൂല്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നു, ഈ കോലാഹലങ്ങളെല്ലാം വെറുതേ. ഈ പറയുന്നതുപോലെയൊന്നും റൊമാനിയക്കാര്‍ക്ക് ബ്രിട്ടനിലേക്കു കുടിയേറാന്‍ താത്പര്യമില്ല. ഏറിപ്പോയാല്‍ 22,000 പേര്‍, അതില്‍ കൂടുതല്‍ കുടിയേറ്റമൊന്നും ഉണ്ടാകാനും പോകുന്നില്ല. റൊമാനിയയില്‍ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലുകള്‍.

വിദേശ ജോലി തേടുന്ന റൊമാനിയക്കാരുടെ പ്രധാന ലക്ഷ്യം യുകെ അല്ലെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്ന് ലണ്ടനിലെ റൊമാനിയന്‍ അംബാസഡര്‍ ഇയോന്‍ ജിംഗ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window