Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ബഹ്‌റൈന്‍ ഇന്ത്യ വാര്‍ത്താ ഏജന്‍സികള്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു
Reporter

മനാമ: ബഹ്‌റൈന്റെ ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ ബി.എന്‍.എയും ഇന്ത്യയുടെ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും തമ്മില്‍ പരസ്പസര സഹകരണ കരാറില്‍ ഒപ്പുവെച്ചു. കിരീടാവകാശിയും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാതലത്തിലാണ് കരാര്‍ സാര്‍ഥകമായത്. ബി.എന്‍.എക്കു വേണ്ടി ഡയറക്ടര്‍ മുഹന്നദ് സുലൈമാനും പി.ടി.ഐക്കുവേണ്ടി എഡിറ്ററും ചീഫ് എക്‌സി. ഓഫീസറുമായ മഹാരാജ് കിഷന്‍ റസ്ദാനുമാണ് പി.ടി.ഐ ആസ്ഥാനത്ത് കരാറില്‍ ഒപ്പുവെച്ചത്. രണ്ട് രാജ്യങ്ങളും തമ്മിലെ വാര്‍ത്താ വിനിമയ ബന്ധം കരാറിലൂടെ ശക്തമാക്കാനാകുമെന്ന് പി.ടി.ഐ സി.ഇ.ഒ ശുഭാപ്തി പ്രകടിപ്പിച്ചു. ബഹ്‌റൈന്‍ സന്ദര്‍ശിക്കാനുള്ള ബി.എന്‍.എ പ്രതിനിധി സംഘത്തിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. കരാറിലൂടെ ഹിന്ദി ഭാഷയില്‍കൂടി ബഹ്‌റൈന്‍ വാര്‍ത്തകള്‍ ലഭ്യമാകുമെന്നതിനൊപ്പം ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാനും വഴിയൊരുങ്ങുമെന്ന് ബി.എന്‍.എ ഡയറക്ടര്‍ വ്യക്തമാക്കി.

കരാറനുസരിച്ച് ഇരു ഏജന്‍സികളും വാര്‍ത്തകള്‍ കൈമാറുകയും സ്റ്റാഫുകള്‍ക്കാവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. വാര്‍ത്താ വിനിമയ ബന്ധം തുറക്കുന്നതോടെ ബഹ്‌റൈനിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ഇവിടുത്തെ യഥാര്‍ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇരു രാജ്യങ്ങളും തമ്മിലെ നിക്ഷേപ, വ്യാപാര ബന്ധം ഊഷ്മളമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window