Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ബ്രിട്ടീഷുകാര്‍
.

ലണ്ടന്‍: വിദേശ കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും എന്‍എച്ച്എസിലെ സൗജന്യ ചികിത്സയും നിയന്ത്രിക്കണമെന്ന് ബ്രിട്ടനില്‍ സര്‍വേ ഫലം. ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നവര്‍ക്കു മാത്രമായി ഈ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തണം. നികുതി അടയ്ക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

സണ്‍ഡേ ടൈംസ് ദിനപത്രത്തിനു വേണ്ടി യൂഗോവ് ആണ് സര്‍വേ നടത്തിയത്.

കുടിയേറ്റക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതു നിയന്ത്രിക്കുന്നതിനോട് 86 ശതമാനം പേര്‍ യോജിച്ചു. ഏഴു ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്തത്. എല്ലാ കുടിയേറ്റക്കാര്‍ക്കും എന്‍എച്ച്എസില്‍ സൗജന്യ സേവനം അനുവദിക്കാമോ എന്ന ചോദ്യത്തിന്, 75 ശതമാനം പേരും നല്‍കിയ മറുപടി, പാടില്ലെന്നാണ്. 16 ശതമാനം പേര്‍ മാത്രം ആകാമെന്നും പറഞ്ഞു.

കുടിയേറ്റക്കാര്‍ അമ്പതു ശതമാനം വരെയാകുന്നത് രാജ്യത്തിനു ഗുണകരമാകുമെന്ന് 45 ശതമാനം പേരും, പകുതിയില്‍ താഴെയാണമെന്ന് 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window