Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂണിവേഴ്‌സിറ്റികള്‍ക്കുള്ള പ്രീമിയം സര്‍വീസ് പദ്ധതി വിമര്‍ശനവിധേയമാകുന്നു

ലണ്ടന്‍: വിദ്യാര്‍ഥി വിസ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്ന് ഫീസ് ഇടാക്കി പ്രീമിയം സര്‍വീസ് നല്‍കാനുള്ള യുകെയുടെ പദ്ധതി വിമര്‍ശന വിധേയമാകുന്നു. എണ്ണായിരം പൗണ്ട് പ്രതിവര്‍ഷ ഫീസ് ഈടാക്കി മുന്‍ഗണനാക്രമം ലഭ്യമാക്കാന്‍ പദ്ധതി ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് ചെറുകിട യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് പ്രധാന വിമര്‍ശനം.

യൂണിവേഴ്‌സിറ്റികള്‍ക്ക് ചെലവേറുന്നത് സ്വാഭാവികമായും വിദേശ വിദ്യാര്‍ഥികളുടെ ഫീസിലും പ്രതിഫലിക്കും. ജൂലൈ മുതല്‍ ഈ സേവനം ആരംഭിക്കാനാണ് തീരുമാനം. മുപ്പതു വിദേശ വിദ്യാര്‍ത്ഥികളുള്ള ചെറിയ കോളജുകളും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുള്ള വന്‍കിട യൂണിവേഴ്‌സിറ്റികളും ഒരേ നിരക്കില്‍ ഫീസ് അടയ്‌ക്കേണ്ടിവരും.

യു കെയിലേക്ക് ജീവനക്കാരെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കായും യു കെ ബി എ നിലവില്‍ പ്രീമിയം സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ചെറിയ സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിവര്‍ഷം 8,000 പൗണ്ടും വലിയ സ്‌പോണ്‍സര്‍മാര്‍ക്ക് 25,000 പൗണ്ടുമാണ് ചാര്‍ജ് ഈടാക്കിവരുന്നത്. ഈ മാതൃക യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിലും അനുവര്‍ത്തിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window