Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് കൗണ്‍സില്‍ വീട് ഇല്ല
.

ലണ്ടന്‍: യുകെയില്‍ സെറ്റില്‍ ചെയ്ത് അഞ്ചു വര്‍ഷമാകും വരെ വിദേശ കുടിയേറ്റക്കാരെ കൗണ്‍സില്‍ വീടുകള്‍ നല്‍കാന്‍ പരിഗണിക്കില്ല. യൂറോപ്പിനുള്ളില്‍നിന്ന് അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങള്‍ ഈയാഴ്ച പ്രഖ്യാപിക്കുമെന്നറിയുന്നു.

വീടുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും മാത്രമല്ല, എന്‍എച്ച്എസിലെ സൗജന്യ ചികിത്സയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കുടിയേറി നിശ്ചിത കാലയളവിനുള്ളില്‍ ജിപിയെ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് ഫീസ് ചുമത്തും.

നിയമപരമായി കുടിയേറുന്നവരും ജോലി ചെയ്ത് രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നവരുമായ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ബെനിഫിറ്റ് ടൂറിസം അവസാനിപ്പിക്കുക എന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപിത ലക്ഷ്യവും നടപ്പാക്കേണ്ടതുണ്ട്.

 
Other News in this category

 
 




 
Close Window