Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെബിഎ ഓഫിസില്‍ കെട്ടിക്കിടക്കുന്നത് 24വര്‍ഷം വരെ പഴക്കമുള്ള ഫയലുകള്‍
.

ലണ്ടന്‍: അഭയാര്‍ഥികളും അനധികൃത കുടിയേറ്റക്കാരുമൊക്കെയായി മൂന്നു ലക്ഷത്തിലേറെപ്പേര്‍ നല്‍കിയ അപേക്ഷകള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ ഓഫിസില്‍ കെട്ടിക്കിടക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 321,726 കുടിയേറ്റ കേസുകള്‍. 24 വര്‍ഷം പഴക്കമുള്ള ഫയലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് അഫയേഴ്‌സ് കമ്മിറ്റിയാണ് ഓഡിറ്റിങ്ങില്‍ ഇതു കണ്ടെത്തിയിരിക്കുന്നത്. ഐസ് ലന്‍ഡിനെ ജനസംഖ്യയ്ക്കു തുല്യം അപേക്ഷകരാണ് യുകെബിഎയുടെ പരിഗണന കാത്തു കഴിയുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

യുകെബിഎയുടെ കെടുകാര്യസ്ഥതയ്ക്ക് ഇത് ഏറ്റവും പുതിയ ഉദാഹരണം. എന്നാല്‍, ജീവനക്കാരുടെ കുറവാണ് ഇതിനൊക്കെ കാരണമെന്ന പതിവു പല്ലവിയാണ് യുകെബിഎ അധികൃതര്‍ക്ക് ഇപ്പോഴും ആവര്‍ത്തിക്കാനുള്ളത്.

 
Other News in this category

 
 




 
Close Window