Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പൗരത്വ പരീക്ഷ കുഴയ്ക്കുന്നു
Reporter

ലണ്ടന്‍ : ബ്രിട്ടീഷ് പൗരത്വത്തിനോ സെറ്റില്‍മെന്റിനോ വേണ്ടിയുള്ള ലൈഫ് ഇന്‍ ദി യു കെ ടെസ്റ്റ് കുഴയ്്ക്കുന്നെന്ന് മത്സരാര്‍ഥികള്‍. മാര്‍ച്ച് 25 നാണ് പുതിയ പരീക്ഷയും നിയമവും നിലവില്‍ വന്നത്. ഇതുവരെ നടന്ന പരീക്ഷ എഴുതിയ ഭൂരിപക്ഷം മത്സരാര്‍ഥികളും പറയുന്നത് ടെസ്റ്റ് ഏറെ ബുദ്ധിമുട്ടും വട്ടക്കറക്കുന്ന ചോദ്യങ്ങളുമായിരുന്നെന്നാണ്.

ജനുവരി 28ന് പ്രസിദ്ധീകരിച്ച ലൈഫ് ഇന്‍ ദി യു കെ എ ഗൈഡ് ഫോര്‍ ന്യൂ റസിഡന്റ്‌സ് എന്ന ഹാന്‍ഡ്ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ബ്രിട്ടനെ സംബന്ധിച്ച എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍ കുടിയേറ്റക്കാര്‍ക്കായിരിക്കും ഏറ്റവുമധികം വെള്ളം കുടിക്കേണ്ടിവരിക. രാജ്യചരിത്രവും നിയമവുമൊക്കെ ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. 

കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ 24 ചോദ്യങ്ങളാണ് ടെസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 45 മിനിറ്റുകൊണ്ട് ഇതിന് ഉത്തരമെഴുതണം. 18 ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ വിജയിക്കും.യു കെ ബോര്‍ഡര്‍ ഏജന്‍സിക്കായി ലേണ്‍ഡയറക്ട് തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് നന്നായി പഠിച്ചാല്‍ ജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് പലരും നല്‍കിയിട്ടുള്ള അഭിപ്രായം. ടെസ്റ്റ് സംബന്ധമായ എല്ലാ വിവരങ്ങളും ബുക്കിങ്ങിനുള്ള മാര്‍ഗങ്ങളുെല്ലാം യു കെ ബോര്‍ഡര്‍ ഏജന്‍സിയുടെ വെബ്‌സൈറ്റിലെ (www.ukba.homeoffice.gov.uk/) ലൈഫ് ഇന്‍ ദി യു കെ ടെസ്റ്റ് വിഭാഗത്തില്‍ ലഭ്യമാണ്.

 
Other News in this category

 
 




 
Close Window