ലണ്ടന്‍: നാല്‍പ്പതോളം കേസില്‍ പ്രതിയായ ഇറേനിയന്‍ പൗരനെ ബ്രിട്ടനില്‍നിന്നു നാടുകടത്താന്‍ നിയമ തടസം. മനുഷ്യാവകാശ ചാര്‍ട്ടറിന്റെ വിവിധ വകുപ്പുകള്‍ ഉന്നയിച്ചാണ് ഇയാള്‍ രാജ്യത്ത് തുടരുന്നത്.
പത്തു വര്‍ഷത്തിനിടെ നാല്‍പ്പതോളം കുറ്റകൃത്യങ്ങള്‍ ചെയ്ത ഡെവോഡ്രേസ അബാബാഹി ഗോട്ടി പതിനെട്ടെണ്ണെത്തില്‍ ശിക്ഷിക്കപ്പെടുകയും മൂന്നു വട്ടം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ശിക്ഷ കഴിയുമ്പോള്‍ നാടുകടത്താമെന്ന വകുപ്പ് ഇയാളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാകുന്നില്ല.
ആദ്യഘട്ടത്തില്‍, കുടുംബ ജീവിതത്തിനുള്ള അവകാശം ഉന്നയിച്ചാണ് ഇയാള്‍ നാടുകടത്തലില്‍നിന്നു രക്ഷപെടാന്‍ ശ്രമിച്ചത്. എന്നാല്‍, ഭാര്യയും രണ്ടു കുട്ടികളും യുകെയിലുണ്ടെന്ന വാദം കോടതിയില്‍ പൊളിഞ്ഞു.
ഇതോടെ, ആരോഗ്യപരമായ കാരണങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് തുടരാനായി ശ്രമം. ചികിത്സാര്‍ഥം തുടരേണ്ടത് അനിവാര്യമാണെന്ന വാദം തത്കാലം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
പോലീസ് ഓഫീസറെ ആക്രമിച്ചത്, മോഷണം, ലൈസന്‍സ് റദ്ദാക്കപ്പെട്ട ശേഷം വാഹനം ഓടിച്ചത് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.