Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മിനിമം കൂലി കുറയ്ക്കുന്നത് മലയാളികള്‍ക്കു ഭീഷണി
.

ലണ്ടന്‍: ബ്രിട്ടനില്‍ മിനിമം കൂലി കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യാനുള്ള നീക്കം മലയാളികള്‍ അടക്കമുള്ള പ്രവാസികളെയും ഗുരുതരമായി ബാധിക്കും. ഡിപ്പന്‍ഡന്റ് വിസയില്‍ ബ്രിട്ടനിലെത്തി കുറഞ്ഞ പ്രതിഫലത്തിന് സൂപ്പര്‍മാര്‍ക്കറ്റുകളിലും പെട്രോള്‍ പമ്പുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഇഥു വലിയ തിരിച്ചടിയാണ്.

മിനിമം കൂലി നിശ്ചയിക്കുന്ന ലോ പേ കമ്മീഷന്റെ മാര്‍ഗരേഖയില്‍, ഭാവിയില്‍ മിനിമം കൂലി വര്‍ധിപ്പിക്കുന്നതിനുമുമ്പ് അത് രാജ്യത്തെ സമ്പദ്ഘടനയിലും തൊഴില്‍ മേഖലയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയതോടെയാണ് മിനിമം കൂലിയുടെ കാര്യം ആശങ്കയിലായിരിക്കുന്നത്.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ മിനിമം കൂലി ഉയര്‍ത്തുന്നത് സമ്പദ്ഘടനയെയും തൊഴില്‍ മേഖലയെയും ബാധിക്കുമെന്നുറപ്പാണ്. തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യാന്‍ ആളെ കിട്ടുമെന്ന അവസ്ഥയും രാജ്യത്തുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ 21 വയസിനുമുകളിലുള്ളവരുടെ മിനിമം വേജ് 6.08 പൗണ്ടില്‍നിന്ന് 6.19 പൗണ്ടാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ 18നും 20നുമിടയ്ക്കുള്ളവരുടെ മണിക്കൂര്‍ നിരക്കിലുള്ള വേജ്4.98 പൗണ്ടില്‍ മരവിപ്പിച്ചു നിര്‍ത്തുകയാണു ചെയ്തത്.

 
Other News in this category

 
 




 
Close Window