Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആറു മുതല്‍
.

ലണ്ടന്‍: യുകെയിലെ നികുതി, ആനുകൂല്യ സമ്പ്രദായങ്ങളില്‍ സര്‍ക്കാര്‍ വരുത്തുന്ന നിരവധി മാറ്റങ്ങള്‍ ഈ മാസം ആറു മുതല്‍ പ്രാബല്യത്തില്‍ വരുന്നു. അമ്പതു ശതമാനം ആദായ നികുതിയുടെ പരിധിയാണ് ഇതിലൊന്ന്. 20102ലെ ബജറ്റില്‍ ഇതു പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്് ഭേദഗതികളോടെ 2012ല്‍ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. ഉയര്‍ന്ന നിരക്ക് 40 ശതമാനമാക്കിയതു വഴി 13,000 കോടീശ്വരന്മാര്‍ക്ക് 100,000 ടാക്‌സ് ഇളവ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഡിസബിലിറ്റി ലിവിങ് അലവന്‍സ് ഉപേക്ഷിക്കുന്ന തീരുമാന ഈ മാസം എട്ടിനു പ്രാബല്യത്തില്‍. ഇതിനു പകരം പേഴ്‌സണല്‍ ഇന്‍ഡിപന്റന്‍സ് പെയ്‌മെന്റ് (പി ഐ പി) നിലവില്‍ വരും. ഇതു ലഭിക്കാനുള്ള യോഗ്യത കൂടുതല്‍ കര്‍ക്കശവുമായിരിക്കും. ഡെയിലി ലിവിങ് കംപോണന്റ്, മൊബിലിറ്റി കംപോണന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സ്‌കോര്‍ ആയിരിക്കും മാനദണ്ഡം.

ബെനഫിറ്റ് അപ് റേറ്റിങ് തുടങ്ങുന്നതും ഈ മാസം എട്ടിനു തന്നെ. നാണ്യപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാജ്യചരിത്രത്തില്‍ ഇതാദ്യമായി വെല്‍ഫെയര്‍ ബെനഫിറ്റുകളും ട്ാക്‌സ് ക്രെഡിറ്റുകളും ഉയര്‍ത്തുന്ന രീതിയിയാണിത്. അടുത്ത മൂന്നുവര്‍ഷത്തേക്ക് ഒരു ശതമാനമായിരിക്കും ഉയര്‍ത്തുക. എന്നാല്‍ ഡിസബിലിറ്റി ബെനഫിറ്റുകള്‍ നാണ്യപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ ഉയരും. വെല്‍ഫെയര്‍ ബെനഫിറ്റ് നിയന്ത്രണം ഈമാസം 15 മുതലും നടപ്പിലാകും.

 
Other News in this category

 
 




 
Close Window