Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമത്, കഴിഞ്ഞ വര്‍ഷം യുകെയില്‍ എത്തിയത് 47,270 പേര്‍
Reporter

ലണ്ടന്‍ : കുടിയേറ്റത്തിന് കടുത്ത നിയന്ത്രണമാണ് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിവരുന്നത്. എന്നാലും കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ലായെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ദിനം പ്രതി പുറത്തു വരുന്നത്. കുടിയേറ്റത്തില്‍ നല്ലൊരു ശതമാനം ഇ്ന്ത്യക്കാരാണെന്നതും ഏറെ പ്രത്യേകത അര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു കുടിയേറിയത് 47,270 പേരെന്നാണ് ഒദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

നാഷണല്‍ ഇന്‍ഷ്വറന്‍സ് (എന്‍ ഐ) നമ്പറുകള്‍ക്കുവേണ്ടിയുള്ള അപേക്ഷകളുടെ എണ്ണമനുസരിച്ചാണ് ഇത് കണക്കാക്കിയിട്ടുള്ളത്. ഇതുപ്രകാരം കഴിഞ്ഞവര്‍ഷം 47,270 പേരാണ് ഇന്ത്യയില്‍നിന്നുവന്നത്. മൊത്തമുള്ള കുടിയേറ്റത്തിന്റെ കണക്കെടുക്കുമ്പോള്‍ ആദ്യസ്ഥാനം പോളണ്ടിനാണ്. 79,140 പേരാണ് കമ്മ്യൂണിസ്റ്റ് രാജ്യമായ പോളണ്ടില്‍നിന്ന് ഇവിടേക്ക് കഴിഞ്ഞവര്‍ഷം കുടിയേറിയത്. ഇന്ത്യയുടെ തൊട്ടുപിന്നാലെ 38,300 പേരുടെ കണക്കുമായി പാക്കിസ്ഥാനും പിന്നിലുണ്ട്. ലിത്വാനിയ (33,190), സ്‌പെയിന്‍ (30,370), ഇറ്റലി (24,280), റുമാനിയ (22, 940), ഫ്രാന്‍സ് (21,560), ലാത്വിയ (18,590), ഹംഗറി (18,110) എന്നിവയാണ് യഥാക്രമം ആദ്യത്തെ പത്തുരാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകളില്‍ ചില രാജ്യക്കാരെ യു കെയിലെ ചില പ്രദേശങ്ങള്‍ വളരെയധികം ആകര്‍ഷിച്ചിരിക്കുന്നതായും കാണാം. ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ഒരേപ്രദേശത്ത് കൂട്ടമായി കഴിയുന്നതായാണ് പലയിടങ്ങളിലും കണ്ടെത്തിയിട്ടുള്ളത്.

 
Other News in this category

 
 




 
Close Window