ലണ്ടന്‍: കുട്ടികള്‍ക്കു ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടിക ഐക്യരാഷ്ട്ര സഭ തയാറാക്കിയപ്പോള്‍ ബ്രിട്ടനു കിട്ടിയത് പതിനാറാം സ്ഥാനം. യൂറോപ്പിലെ തന്നെ മറ്റു പല രാജ്യങ്ങളും ബ്രിട്ടനെക്കാള്‍ പലപടി മുകളില്‍.
പ്രായപൂര്‍ത്തിയാകും മുന്‍പുള്ള മദ്യപാനം, കൗമാരത്തിലെ ഗര്‍ഭധാരണം തുടങ്ങിയവയാണ് ബ്രിട്ടനെ ഈ വിഷയത്തില്‍ ഇത്രയും മോശമാക്കുന്നതെന്ന് വിലയിരുത്തല്‍. സ്ലോവോനിയയും പോര്‍ച്ചുഗലും ചെക്ക് റിപ്പബ്‌ളിക്കുമൊക്കെ യുകെയെക്കാള്‍ മുകളിലാണ്.
സമ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏഴാം സ്ഥാനമുള്ള രാജ്യമാണ് ബ്രിട്ടന്‍. എന്നാല്‍, കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനു തയാറാകുന്ന കാര്യത്തില്‍ രാജ്യം യൂറോപ്യന്‍ നിലവാരത്തെക്കാള്‍ താഴെ. കൗമാര ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ പിന്നില്‍നിന്ന് രണ്ടാം സ്ഥാനമാണ് ബ്രിട്ടന്.
കുട്ടികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും യോജിച്ച രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡാണ്. നോര്‍വേയും ഐസ് ലന്‍ഡുമാണ് അടുത്ത സ്ഥാനങ്ങളില്‍.