Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുട്ടികളെ കൊന്ന് ജീവനൊടുക്കിയ ഇന്ത്യന്‍ യുവതിക്ക് വിഷാദ രോഗം

ലണ്ടന്‍: വിഷ വാതകം തുറന്നുവിട്ട് കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ ഇന്ത്യന്‍ യുവതി ഹീന സോളങ്കിക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഗുജറാത്തില്‍നിന്നുള്ള ലാബ് ടെക്‌നീഷ്യനായിരുന്നു മുപ്പത്തിനാലുകാരിയായ ഹീന. വെസ്റ്റ് ലണ്ടനിലെ റുയിസ്ലിപ്പിലുള്ള മിഡ്‌ക്രോഫ്റ്റില്‍ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അവരും കുട്ടികളും മരിച്ചത്.

ഒമ്പതുകാരിയായ ജാസ്മിനും നാലുവയസുകാരിയ പ്രിഷയുമാണ് ഹീനയ്‌ക്കൊപ്പം മരിച്ചത്. സംഭവം നടക്കുന്ന സമയത്ത് ഹീനയുടെ ഭര്‍ത്താവ് കല്‍പ്പേഷ് സ്ഥലത്തുണ്ടായിരുന്നില്ല. ഐടി കമ്പനി ജീവനക്കാരനായ ഇദ്ദേഹം ടൂറിലായിരുന്നു.

പാരാമെഡിക്കല്‍ വിഭാഗവും പൊലീസും സ്ഥലത്തെത്തിയെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ അടുത്ത വീടുകളോട് മുന്‍കരുതലെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കെമിസ്ട്രിയില്‍ തനിക്കുണ്ടായിരുന്ന വിജ്ഞാനമാണ് ഹീന കൃത്യം നിര്‍വഹിക്കാന്‍ ഉപയോഗിച്ചതെന്ന് പോലീസ്.

സംഭവത്തിന് പിന്നില്‍ ആരെങ്കിലും ഉള്ളതായി സംശയമില്ലെന്നാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഹീനയ്ക്ക് വിഷാദ രോഗമുണ്ടായിരുന്നതായി കേട്ടിട്ടുണ്ടെങ്കിലും, അതിന്റെ ലക്ഷണങ്ങളൊന്നും പുറത്തുകാണിച്ചിരുന്നില്ലെന്ന് അയല്‍ക്കാരുടെ മൊഴി.

 
Other News in this category

 
 




 
Close Window