Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പിരിച്ചുവിട്ട ഏഷ്യന്‍ബാങ്കറെ തിരിച്ചെടുക്കാന്‍ ഉത്തരവ്
.

ലണ്ടന്‍: അന്യായമായി പിരിച്ചുവിട്ട ബാങ്കറെ കൊമേഴ്‌സ് ബാങ്ക് എജി തിരിച്ചെടുക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ്. എന്നാല്‍, പിരിച്ചുവിടല്‍ സ്ത്രീവിവേചനമായിരുന്നു എന്ന പരാതിക്കാരി ലത്തീഫ ബോവബ്ദുള്ളയുടെ ആരോപണം കോടതി തള്ളിക്കളഞ്ഞു.

ഡ്യൂഷെ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ലത്തീഫ അവിടെനിന്നു രാജിവച്ച ശേഷം അധികൃര്‍ക്കെതിരേ സ്ത്രീ വിവേചനം ആരോപിച്ച് ഒരു മില്യന്‍ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. ഈ വിവരം അറിഞ്ഞാണ് കൊമേഴ്‌സ് ബാങ്ക് എജി അവരെ പിരിച്ചുവിട്ടത്.

എന്നാല്‍, ജോലിക്കു ചേരുമ്പോള്‍ ഡ്യൂഷെ ബാങ്കില്‍ നിന്നു രാജിവച്ചതിന്റെ യഥാര്‍ഥ കാരണവും, കേസിന്റെ കാര്യവും ലത്തീഫ മറച്ചുവച്ചതിനാണ് പിരിച്ചുവിട്ടതെന്നായിരുന്നു പുതിയ തൊഴിലുടമകളുടെ വാദം.

 
Other News in this category

 
 




 
Close Window