Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസ നിയന്ത്രണം യൂണിവേഴ്‌സിറ്റികള്‍ക്കു ദോഷമല്ല
.

ലണ്ടന്‍: ബ്രിട്ടനില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയത് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തെ ബാധിക്കുന്നു എന്ന ആരോപണം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് ഹാര്‍പ്പര്‍ നിഷേധിച്ചു.

ടയര്‍ 4 വിസ സംവിധാനത്തില്‍ ഇമിഗ്രേഷന്‍ വകുപ്പ് വരുത്തിയ മാറ്റങ്ങള്‍ രാജ്യത്തെ യൂണിവേഴ്‌സിറ്റികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി യൂണിവേഴ്‌സിറ്റികളുടെ നഷ്ടവരുമാനം തിരിച്ചുപിടിക്കാന്‍ സഹായിക്കണമെന്നാണ് സ്ഥാപന മേധാവികള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍, മുന്‍കാലങ്ങളിലേതു പോലെ ഇപ്പോഴും ബ്രിട്ടന്‍ ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് ഹാര്‍പ്പര്‍ പറയുന്നത്. വിദ്യാഭ്യാസത്തിനെന്ന പേരില്‍ ജോലി ചെയ്യാന്‍ വരുന്നവരെയും സ്ഥിര താമസമാക്കാന്‍ വരുന്നവരെയും മാത്രമാണ് തടയുന്നതെന്നും അദ്ദേഹത്തിന്റെ വിശദീകരണം.

 
Other News in this category

 
 




 
Close Window