Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടാറ്റാസ്റ്റീല്‍ യുകെയില്‍നിന്നു വലിയുന്നു
.

ലണ്ടന്‍: ഇന്ത്യന്‍ കമ്പനി ടാറ്റാ സ്റ്റീല്‍ യുകെയില്‍നിന്നു ക്രമേണ പിന്‍മാറുന്നു. രണ്ടു ഗവേഷണ, വികസന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സംവിധാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.

പദ്ധതി ഇന്ത്യയ്ക്കു ഗുണകരമാകുമെങ്കിലും, യുകെയില്‍ മുന്നൂറു മുതല്‍ നാന്നൂറു വരെ തൊഴിലവസരങ്ങള്‍ ഇല്ലാതാകാന്‍ ഇതു കാരണമാകും. ഇപ്പോള്‍ത്തന്നെ വ്യാവസായിക അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുന്ന ബ്രിട്ടന് കനത്ത പ്രഹരമാണ് ടാറ്റയുടെ തീരുമാനം.

ടീസൈഡിലെയും റോത്തര്‍ഹാമിലെയും ടെക്‌നോളജി സെന്ററുകള്‍ അടുത്ത ഒന്നര വര്‍ഷത്തിനുള്ളിലാണ് കമ്പനി അടച്ചുപൂട്ടാന്‍ പോകുന്നത്. ഇവ നെതര്‍ലന്‍ഡ്‌സിലേക്കു മാറ്റാനും ആലോചനയുണ്ട്. കഴിഞ്ഞ നവംബറില്‍ ബ്രിട്ടീഷ് ബിസിനസ് പുനക്രമീകരിക്കാനുള്ള പരിപാടികള്‍ കമ്പനി തീരുമാനിച്ചിരുന്നു. പന്ത്രണ്ട് പ്ലാന്റുകള്‍ അടച്ചിടാനായിരുന്നു പരിപാടി. ഇത് പ്രകാരം മൊത്തം 900 തൊഴിലെങ്കിലും നഷ്ടമാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window