Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുന്നു
.

ലണ്ടന്‍: യുകെയിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കോടതിയില്‍ വെളിപ്പെടുത്തല്‍. ഇത്തരമൊരു കേസില്‍ ക്രോയ്‌ഡോണ്‍ കോടതിയില്‍ വിചാരണ തുടരുകയാണ്.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂള്‍വിച്ചിലുള്ള വസീം മജീദ് എന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനാണ് കേസിലെ മുഖ്യപ്രതി. ഇയാളും സനം മിയ, മുഹമ്മദ് ഖാദിരി എന്നിവരുമായി ചേര്‍ന്ന് ഇയാള്‍ കൈക്കൂലി വാങ്ങാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

അപേക്ഷകരുടെ വിശദാംശങ്ങള്‍ മജീദ് ഓഫീസില്‍നിന്നു ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി അവിടെയിരുന്ന് അവരെ ഫോണില്‍ ബന്ധപ്പെടും. ആയിരം പൗണ്ട് വരെ നല്‍കാത്തപക്ഷം അപേക്ഷ തള്ളിക്കളയുമെന്ന് അപേക്ഷകരെ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്.

മൗറീഷ്യസ് പൗരനായ നിര്‍മല്‍ രാംദീഹുല്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയാണ് ഇപ്പോള്‍ അന്വേഷണത്തിനു ശേഷം കോടതിയിലെത്തിയിരിക്കുന്നത്.

2011 നവംബറില്‍ മജീദിന്റെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തി. യു കെ ഇമിഗ്രേഷന്‍ അപേക്ഷരുടെ സ്വകാര്യ വിവരങ്ങളടങ്ങിയ നിരവധി രേഖകള്‍ അവിടെനിന്ന് പിടിച്ചെടുത്തിരുന്നു.

 
Other News in this category

 
 




 
Close Window