Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ അപ്പീലുകള്‍ നിയന്ത്രിച്ച് പ്രഖ്യാപനമായി
.

ലണ്ടന്‍: ഇമിഗ്രേഷന്‍ വകുപ്പിന്റെ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം നിയന്ത്രിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ പുറത്തിറങ്ങി. ഈ സമ്മര്‍ മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍വരുമെന്ന് മന്ത്രി ക്രിസ് ഗ്രേലിങ്.

ജുഡീഷ്യല്‍ റിവ്യൂ നടത്തുന്നതിന് വ്യക്തികളെ വിലക്കുന്നതും മറ്റു വിഭാഗങ്ങള്‍ക്ക് റിവ്യൂ ആവശ്യപ്പെടാനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതുമാണ് സുപ്രധാന മാറ്റങ്ങള്‍. ജുഡീഷ്യല്‍ റിവ്യൂവിന് അനുമതി നിഷേധിക്കപ്പെട്ടവര്‍ തങ്ങളുടെ കേസ് ഏതെങ്കിലും ജഡ്ജി മുമ്പാകെ സമര്‍പ്പിക്കാന്‍ ഇനി 215 പൗണ്ട് ഫീസ് അടയ്‌ക്കേണ്ടിവരും. കേസ് നിലനില്‍ക്കില്ലെന്ന് ജഡ്ജി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ ജുഡീഷ്യല്‍ റിവ്യൂവിന് അപേക്ഷിക്കാനും കഴിയില്ല.

ഇമിഗ്രേഷന്‍ സൊളിസിറ്റര്‍മാര്‍ ജുഡീഷ്യല്‍ റിവ്യൂ ഉപയോഗിച്ച് കേസുകള്‍ വൈകിക്കുകയും അത് തങ്ങള്‍ക്ക് അനുകൂലമാക്കുകയും ചെയ്യുന്ന പ്രവണത തടയാനാണ് ഈ പരിഷ്‌കാരമെന്ന്ാണ് ഗ്രേലിങ്ങിന്റെ വിശദീകരണം. ഇമിഗ്രേഷന്‍ കേസുകളില്‍ 77 ശതമാനവും ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സമീപവര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ റിവ്യൂവിനുള്ള അപേക്ഷകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് ഗ്രെയ്‌ലിങ് പറഞ്ഞു. 2006ല്‍ 6,692 അപേക്ഷകളുണ്ടായിരുന്നപ്പോള്‍ 2011ല്‍ 11,359 അപേക്ഷകളായി ഉയര്‍ന്നു. ഇതില്‍ 8,734 അപേക്ഷകളും ഇമിഗ്രേഷന്‍ തീരുമാനങ്ങള്‍ക്കെതിരായിരുന്നു എന്നതും പ്രസക്തം.

 
Other News in this category

 
 




 
Close Window