Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികളുടെയും അച്ഛനോ അമ്മയോ വിദേശി
.

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികളുടെയും അച്ഛന്‍, അല്ലെങ്കില്‍ അമ്മ വിദേശിയായിരിക്കുമെ്‌നനു കണക്ക്. 2011ലെ കണക്കനുസരിച്ച് 224,943 കുഞ്ഞുങ്ങളുടെ അച്ഛനോ അമ്മയോ വിദേശിയാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

മൊത്തം കുഞ്ഞുങ്ങളുടെ 31 ശതമാനമാണ് ഈ എണ്ണം. 2000ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ആ വര്‍ഷം 21.2 ശതമാനം മാത്രമായിരുന്നു ബ്രിട്ടനു പുറത്തുനിന്നുള്ളവരുടെ കുട്ടികള്‍.

2011ല്‍ ജനിച്ച കുട്ടികളില്‍ 131,288 പേരുടെയും അച്ഛനും അമ്മയും വിദേശികള്‍ തന്നെ. 18.1 ശതമാനത്തോളം വരും ഇവര്‍. 93,655 കുട്ടികളുടെ മാതാപിതാക്കളിലൊരാള്‍ മാത്രം വിദേശിയാണ്.

ലണ്ടനാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത്. ഇവിടെ ജനിക്കുന്ന കുട്ടികളില്‍ 64.9 ശതമാനം വിദേശമാതാപിതാക്കളുടേതാണ്. മാതാവ് അല്ലെങ്കില്‍ പിതാവ് മാത്രം വിദേശിയായിട്ടുള്ളവരുടെ കുട്ടികള്‍ 27,403 വരും. രണ്ടാം സ്ഥാനത്ത് വെസ്റ്റ് മിഡ്‌ലാന്റ്‌സ്. മാതാവും പിതാവും വിദേശികളായവരുടെ കുട്ടികള്‍ 58,905 വരും. വിദേശമാതാവോ പിതാവോ ഉള്ള 28.7 ശതമാനം കുട്ടികളാണ് ഇവിടെയുള്ളത്.

സൗത്ത് ഈസ്റ്റില്‍ ഇത് 27.7 ശതമാനവും ഈസ്റ്റില്‍ 26.9 ശതമാനവും വരും. 13.1 ശതമാനമുള്ള നോര്‍ത്ത് ഈസ്റ്റാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. വെയില്‍സില്‍ ഇത് 14 ശതമാനവും സ്‌കോട്ട്‌ലന്റില്‍ 18.3 ശതമാനവും.

 
Other News in this category

 
 




 
Close Window