Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് പൗരത്വം പുളിക്കും
.

ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാനോ പൗരത്വമെടുക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ബുദ്ധിമുട്ട് കൂടും. വ്യവസ്ഥകള്‍ ഹോം ഓഫിസ് കര്‍ക്കശമാക്കിയതാണു കാരണം.

പെര്‍മനന്റ് സെറ്റില്‍മെന്റിനോ പൗരത്വത്തിനു അപോക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ ദുഷ്‌കരവും ജയിച്ചുകയറാന്‍ ബുദ്ധിമുട്ടുള്ളതുമായ ടെസ്റ്റുകളാണ് വരാന്‍ പോകുന്നത്. ഒക്ടോബര്‍ 28 മുതല്‍ ഇതിനു പ്രാബല്യം.

സെറ്റില്‍മെന്റിനുള്ള പുതുക്കിയ ടെസ്റ്റ് രണ്ടു ഭാഗങ്ങളായാകും നടത്തുക. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ലൈഫ് ടെസ്റ്റുമായിരിക്കും ഇവ. സെറ്റില്‍മെന്റിനോ സിറ്റിസന്‍ഷിപ്പിനോ ഉള്ള അപേക്ഷകര്‍ ലൈഫ് ഇന്‍ ദി യു കെ ടെസ്റ്റും ബിവണ്‍ സിഇഎഫ്ആര്‍ ലെവലിലോ അതിന് മുകളിലോ ഉള്ള ഇംഗ്ലീഷ് സംസാരിക്കാനും കേള്‍ക്കാനുമുള്ള ടെസ്റ്റും പാസാകണം.

 
Other News in this category

 
 




 
Close Window