Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ക്ക് നികുതി ചുമത്തണമെന്ന് ആവശ്യം
.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കടുത്ത എതിരാളി ആഡം ഫ്രീ.

വ്യാഴാഴ്ച നടന്ന ലോക്കല്‍ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നിരാശാജനകമായ തോല്‍വിയുണ്ടായത് കാമറൂണിന്റെ വീഴ്ചയാണെന്നും ഫ്രീ ആരോപിച്ചു. യൂറോപ്യന്‍ യൂണിയനെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും കാമറൂണിനു യാതൊരു നിശ്ചയദാര്‍ഢ്യവുമില്ല. യൂറോപ്യന്‍ യൂണിയന്‍ നിയമത്തിനെതിരേ ഒന്നും ചെയ്യാനാകില്ലെന്ന നിസഹായാവസ്ഥ മാത്രമാണ് അദ്ദേഹം കാണിക്കുന്നതെന്നും ഫ്രീ ചൂണ്ടിക്കാട്ടി.

വര്‍ധിച്ചുവരുന്ന കുടിയേറ്റം പൊതു സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയിരിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്‍മാരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. അതിനാല്‍ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടൂറിസ്റ്റുകളെയും യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെയും തുടര്‍ന്നും സ്വീകരിക്കണം. അവര്‍ ചെലവിടുന്ന ഓരോ പൗണ്ടും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഉപകരിക്കും. രാജ്യത്തെത്തുന്ന എല്ലാ താല്‍ക്കാലിക സന്ദര്‍ശകര്‍ക്കും നിയമപരമായി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം. വിസ പ്രോസസ് ചെയ്യുന്ന സമയത്തുതന്നെ ഇന്‍ഷ്വറന്‍സ് പോളിസികളുമെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window