Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കിഴക്കന്‍ യൂറോപ്പില്‍ നിന്ന് അഞ്ചു ലക്ഷം പേര്‍ വന്നത് യുകെബിഎ അറിഞ്ഞില്ല
.

ലണ്ടന്‍: കിഴക്കന്‍ യൂറോപ്പില്‍നിന്ന് യു കെയിലേക്ക് വന്ന അഞ്ചു ലക്ഷം പേരുടെ കണക്ക് യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പക്കല്‍ ഇല്ല. പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ കണക്കിലാണ് ഇതു വ്യക്തമാകുന്നത്.

2004ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്ന അഞ്ചുലക്ഷത്തോളം പേര്‍ ഇപ്പോള്‍ എവിടെയെന്നോ എന്തു ചെയ്യുന്നു എന്നോ ഒരു രേഖയിലും ഇല്ല.

2011ലെ സെന്‍സസ് കണക്കില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജനസംഖ്യ പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നു നിന്നപ്പോഴാണ് ഈ പിഴവ് വ്യക്തമായത്. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം എംപിമാരാണ് വിവരം പാര്‍ലമെന്റിന്റെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്.

സെന്‍സസ് പ്രകാരം യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാളും 464,000 പേര്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിയുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അടുത്തവര്‍ഷം ആദ്യം മുതല്‍ റുമാനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ യാതൊരു നിയന്ത്രണവുമില്ലാതെ യു കെയില്‍ വരാനൊരുങ്ങുന്വോഴാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്.

 
Other News in this category

 
 




 
Close Window