ലണ്ടന്‍: വെള്ളക്കാരായ ബ്രിട്ടീഷ് കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണം ഇംഗ്ലണ്ടില്‍ കുതിച്ചുയരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ 84 സ്‌കൂളുകളുണ്ടെന്നാണ് കണക്ക്.
അഞ്ചുവര്‍ഷത്തിനിടെ ഇത്തരം സ്‌കൂളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്ന പ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതല്‍ ശക്തം. വെള്ളക്കാരുടെ കുട്ടികളില്ലാത്ത 84 സ്‌കൂളുകളില്‍ അറുപത്തിയേഴും െ്രെപമറി സ്‌കൂളുകളാണ്. എട്ടെണ്ണം സെക്കന്‍ഡറി സ്‌കൂളുകള്‍. ബാക്കി സ്‌പെഷ്യല്‍ സ്‌കൂളുകളോ റഫറല്‍ സ്‌കൂളുകളോ ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബര്‍മിങ്ഹാമിലാണ് ഇത്തരം സ്‌കൂളുകള്‍ ഏറ്റവും കൂടുതല്‍, 22 എണ്ണം. ഓള്‍ഡ്ഹാമില്‍ എട്ടും ലെസ്റ്ററില്‍ ഏഴും ലണ്ടന്‍ബറോയില്‍ ആറും സ്‌കൂളുകളുണ്ട്.
ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വന്‍, ബ്രാഡ്‌ഫോര്‍ഡ്, ലങ്കാഷെയര്‍, റോച്ച്‌ഡെയില്‍, സറി, വാല്‍സാള്‍ വോഴ്സ്റ്റര്‍ തുടങ്ങിയ സ്‌കൂളുകളിലും വെള്ളക്കാരുടെ കുട്ടികളില്ല. ഇക്കൂട്ടത്തില്‍ 11 മുസ്ലീം സ്‌കൂളുകളും മൂന്ന് സിക്ക് സ്‌കൂളുകളും ഒരു ഹിന്ദു സ്‌കൂളും ഉള്‍പ്പെടുന്നു. പീറ്റര്‍ബറോയിലെ ഗ്ലാഡ്‌സ്‌റ്റോണ്‍ പ്രൈമറിയില്‍ ഏറ്റവും കൂടുതലുള്ളത് പഞ്ചാബി വിദ്യാര്‍ഥികള്‍.