Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വായ്പ തിരിച്ചടയ്ക്കാത്ത വിദേശവിദ്യാര്‍ഥികള്‍ കുടുങ്ങും
.

ലണ്ടന്‍: ബ്രിട്ടനില്‍വന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചടയ്ക്കാതെ മുങ്ങുന്ന വിദേശ വിദ്യാര്‍ഥികളെ കുടുക്കാന്‍ കര്‍ക്കശ നടപടി വരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍വായ്പാ സൗകര്യമുള്ളത്.

ഇവരുടെ തട്ടിപ്പ് കാരണം 50 മില്യന്‍ പൗണ്ടിന്റെ ബാധ്യത ബ്രിട്ടന് പ്രതിവര്‍ഷം ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ഇത്തരക്കാരെ കണ്ടെത്തി പണം തിരിച്ചുപിടിക്കാന്‍ സ്റ്റുഡന്റ് ലോണ്‍ കമ്പനി (എസ് എല്‍ സി) സ്വകാര്യ അന്വേഷകരെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ കീഴിലുള്ള എസ് എല്‍ സി ഒളിച്ചോടിയ വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ അന്താരാഷ്ട്ര ഏജന്റുമാരെയാണ് ഹയര്‍ ചെയ്യുക.

പണം തിരികെ നല്‍കാത്തപക്ഷം വിഷയം കോടതി മുമ്പാകെ കൊണ്ടുവരാനാണ് ആലോചന. ചിലര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കാന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ശമ്പളവിവരങ്ങള്‍ കൈമാറിയിട്ടില്ല. ആകെ 41 മില്യനോളം വായ്പ ഇനത്തില്‍ വാങ്ങിയിട്ടുള്ളവര്‍ എവിടെയാണ് താമസിക്കുന്നതെന്നും ജോലി ഉണ്ടോ എന്നും എത്ര വരുമാനമുണ്ടെന്നും അറിയിച്ചിട്ടില്ല.നാലിലൊരാള്‍ വീതം വായ്പ നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ കണക്ക്.

വായ്പയെടുത്തയാള്‍ രാജ്യം വിടുകയാണെന്ന് അറിയിച്ചാല്‍ ഒരു ഓവര്‍സീസ് അസസ്‌മെന്റ് ഫോം പൂരിപ്പിച്ചുനല്‍കാനാണ് ഇപ്പോള്‍ എസ് എല്‍ സി നിഷ്‌കര്‍ഷിക്കുന്നത്. രണ്ടാഴ്ചയ്ക്കം വായ്പക്കാര്‍ പ്രതികരിക്കാത്തപക്ഷം അത് പിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍.

 
Other News in this category

 
 




 
Close Window