Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്ഡ്
.

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി ബ്രിട്ടനില്‍ ഒരാഴ്ചയായി വ്യാപക റെയ്ഡ് തുടരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ അന്‍പതോളം അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍.

അറസ്റ്റിലായവരില്‍ ഭൂരിപക്ഷം പേരും സ്റ്റുഡന്റ് വിസയില്‍ വന്ന് കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങിയവര്‍. നിയമാനുസൃതമല്ലാതെ ജോലിയും ചെയ്തിരുന്നു. ബംഗ്‌ളാദേശികളും പാക്കിസ്ഥാനികളും, ശ്രീലങ്കക്കാരും കൂട്ടത്തിലുണ്ട്.

മെയ് 9 ന് സസക്‌സിലെ മൂന്ന് വ്യാപാര കേന്ദ്രങ്ങളില്‍ നിന്നാണ് അറസ്റ്റുണ്ടായത്. നിസാ കണ്‍വീനിയന്റ് സ്റ്റോറില്‍ നിന്ന് 28 വയസുള്ള രണ്ടു പുരുഷന്മാരയും ഒരു 24 കാരനെയും ഒരു 23 കാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മലയാളികളുമുണ്ടെന്ന് സൂചന. ഹൈഡെ സ്‌കയര്‍, അപ്പര്‍ ബില്‍ഡിംഗ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോര്‍ഷാം സ്പ്രിംഗ്ഫീല്‍ഡ് റോഡിലെ രാജ്കുമാര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ആറുപേരെയാണ് അറസ്‌ററ് ചെയ്തത്. ഇതില്‍ 37 കാരനായ ഒരു ഇന്ത്യാക്കാരനും, 43 നും 56 ഇടയില്‍ പ്രായമുള്ള 4 ബംഗ്‌ളാദേശികളും, 34 കാരിയായ ഒരു സ്ത്രീയും ഉള്‍പ്പെടും.

ഹേവാര്‍ഡ് ഹീത്തിലെ കെ & എ എന്റര്‍്രൈപസില്‍ നിന്നും 42 കാരിയായ ഒരു ശ്രീലങ്കന്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അനധികൃതമായി ജോലി ചെയ്തിരുന്നു എന്നു തെളിഞ്ഞാല്‍ തൊഴിലുടമകള്‍ക്ക്, ഒരു അനധികൃത തൊഴിലാളിക്ക് 10,000 പൗണ്ട് എന്ന കണക്കില്‍ പിഴ ചുമത്തും.

വെല്‍ഹാം ഗ്രീന്‍, ഹെര്‍ട്‌സ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 വിദേശികളെയാണ് ബോര്‍ഡര്‍ ഏജന്‍സി പിടികൂടിയത്. ഇതില്‍ മുഴവന്‍ പേരും ഇന്ത്യക്കാര്‍. അഡ്വാന്‍സ് സീല്‍ഡ് യൂണിറ്റ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയത്. 25 വയസ് പ്രായമുള്ള പുരുഷന്മാരും ഒരു 56 കാരനും 28 വയസുള്ള ഒരു സ്ത്രീയും ഈ സംഘത്തില്‍പ്പെടും.

ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ താമസ സ്ഥലത്തും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇവരുടെ വിലാസത്തില്‍ തന്നെ വൈരുദ്ധ്യമുള്ളതായി പോലീസ് വെളിപ്പെടുത്തി. അതിനാല്‍ ഇവരെ നേരിട്ട് നാടുകടത്താന്‍ വ്യവസ്ഥയുണ്ട്.

ഒബാന്‍ പ്രദേശത്തു നിന്നു പതിനേഴുപേരാണ് അറസ്റ്റിലായത്. ഇതിലും മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ജോര്‍ജ് സ്ട്രീറ്റിലെ താജ്മഹല്‍ എന്ന സ്ഥാപനത്തില്‍ നിന്നും 22 നും 36 നും ഇടയില്‍ പ്രായമുള്ള അഞ്ചു ബംഗ്‌ളാദേശികളെയാണ് അറസ്റ്റ് ചെയ്തത്. കെബാബിഷ് എന്ന സ്ഥാപനത്തില്‍ നിന്നും 32 കാരനായ പാകിസ്ഥാനിയും, ക്രിസ്‌ററല്‍ പാലസില്‍ നിന്ന് 2 ചൈനക്കാരനും, ലൈറ്റ് ഓഫ് ഇന്‍ഡ്യ, കൊറിയാണ്ടര്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് 8 പേരും പിടിയിലായി. ഇവരെല്ലാം തന്നെ ബംഗ്‌ളാദേശികളാണ്.

 
Other News in this category

 
 




 
Close Window