Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ എട്ടില്‍ ഒരാള്‍ കുടിയേറ്റക്കാര്‍ , ആകെ എണ്ണം 75 ലക്ഷം പേര്‍
Reporter

ലണ്ടന്‍ : ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള കുടിയേറ്റക്കാരുടെ എണ്ണം കഴിഞ്ഞ ദശകത്തോടെ ഇരട്ടിയായി വര്‍ധിച്ചുവെന്ന് സെന്‍സസ് റിപ്പോര്‍ട്ടുകള്‍ .എട്ടിലൊരാള്‍ വീതം ഇപ്പോള്‍ കുടിയേറ്റക്കാരാണ്. രാജ്യത്ത് മൊത്തമുള്ള കുടിയേറ്റക്കാര്‍ 75 ലക്ഷമാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ പകുതിയിലേറെപ്പേരും എത്തിയത് 2001നുശേഷമുള്ള പത്തുവര്‍ഷത്തിലായിരുന്നു. ഇക്കാലയളവില്‍ 3.8 ദശലക്ഷം പേരാണ് വിദേശത്തുനിന്ന് ഇവിടെയെത്തിയത്. അതിനുമുമ്പത്തെ 50 വര്‍ഷത്തിലാകെ വന്നത് 3.7 ദശലക്ഷമാണ്. 20012011 കാലത്ത് എത്തിയ കുടിയേറ്റക്കാരില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. 315,000 പേരാണ് ഇക്കാലയളവില്‍ ഇവിടെയെത്തിയത്. 531,000 പേരുമായി പോളണ്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു (188,000). മറ്റു രാജ്യങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്: ചൈന 116,000, നൈജീരിയ 111,000, യു എസ് 105,000, ദക്ഷിണാഫ്രിക്ക 97,000, ലിത്വാനിയ 90,000, ഫിലിപ്പൈന്‍സ് 87,000, ജര്‍മനി 78,000.യഥാര്‍ത്ഥത്തില്‍ 46 ലക്ഷം പേരാണ് വിദേശത്തുനിന്ന് യു കെയിലെത്തിയത്. ഇവരില്‍ 900,000 പേര്‍ മരിക്കുകയോ തങ്ങളുടെ ജന്മദേശത്തേക്ക് അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും പോകുകയോ ചെയ്തതതായി മൈഗ്രേഷന്‍ വാച്ചിലെ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ ചൂണ്ടിക്കാട്ടി.മൊത്തമുള്ള കുടിയേറ്റ ജനസംഖ്യയിലെ മൂന്നിലൊന്ന് ഭാഗമെങ്കിലും 2004നും 2009നുമിടയ്ക്കുള്ള അഞ്ചുവര്‍ഷത്തിലാണെത്തിയത്. 

 
Other News in this category

 
 




 
Close Window