Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ മേഖലകളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു
.

ലണ്ടന്‍: രാജ്യത്തെവിടെ മോഷണമോ അക്രമമോ കൊലപാതകമോ നടന്നാലും കുടിയേറ്റക്കാരെ കുറ്റം പറയുന്ന ഒരു പ്രവണത ശക്തമായി വരികയാണ് ബ്രിട്ടനില്‍. എന്നാല്‍, ഈ സംശയം തീരെ ശരിയല്ലെന്നാണ് കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്.



യുകെയിലെ കുടിയേറ്റം കൂടുതലുള്ള മേഖലകളില്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞുവരുന്നു എന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ ഇപ്പോള്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നല്ലൊരു പങ്കിനു പിന്നില്‍ കുടിയേറ്റക്കാരാണെന്ന മട്ടില്‍ ചില പത്രങ്ങള്‍ വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് അപ്പാടെ നിഷേധിക്കുന്നതാണ് എല്‍എസ്ഇയുടെ റിപ്പോര്‍ട്ട്.



കുറ്റകൃത്യങ്ങളുടെ പേരില്‍ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതിന് സ്‌ററാറ്റിസ്‌ററിക്കലായ ഒരു തെളിവുമില്ലെന്ന് ഇതില്‍ പറയുന്നു. കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള കുടിയേറ്റക്കാര്‍ 2004 മുതല്‍ വ്യാപമാകിയ വാസമുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഒരു സര്‍വേയും സംഘടിപ്പിച്ചിരുന്നു എല്‍എസ്ഇ. ഇതുപ്രകാരം, 30 ശതമാനത്തിലേറെ കുടിയേറ്റക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കാണുന്നത്.


കുടിയേറ്റക്കാര്‍ തദ്ദേശവാസികളുടെയത്ര സമ്പന്നരായിരിക്കില്ല. അവര്‍ക്കിടയില്‍ മദ്യപാന ശീലവും താരതമ്യേന കുറവായിരിക്കും. കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.അതേസമയം, അഭയാര്‍ഥികള്‍ വ്യാപകമായി താമസിക്കുന്ന പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്ക് കൂടുതലായതായിരിക്കാം ഇതിനു കാരണമെന്ന് അനുമാനിക്കുന്നു.

 
Other News in this category

 
 




 
Close Window