Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം നഴ്‌സിങ് സ്റ്റാഫ് ഒഴിവ്, ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് യുകെ അവസരങ്ങള്‍ വര്‍ധിക്കും
reporter

കുടിയേറ്റ നിയമങ്ങളും ജോലിയിലെ നിയമനങ്ങളും കര്‍ശനമായി നിയന്ത്രിച്ചെങ്കിലും യുകെയില്‍ ആരോഗ്യമേഖലയില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്. നഴ്‌സിങ് ജോലിക്ക് ബ്രിട്ടനിലേക്ക് കൂടുതല്‍ വിദേശികളെ ക്ഷണിക്കേണ്ടി വരും. ഒരോ വര്‍ഷവും ഒന്നര ലക്ഷത്തോളം നഴ്‌സുമാരുടെ ഒഴിവ് സൃഷ്ടിക്കപ്പെടും. വിസ നിയമങ്ങള്‍ ലളിതമാക്കി കൂടുതല്‍ നഴ്‌സുമാരെ വിദേശങ്ങളില്‍ നിന്നു കൊണ്ടു വന്നാല്‍ മാത്രമേ നഴ്‌സിങ് സ്റ്റാഫിന്റെ ഷോര്‍ട്ടേജ് പരിഹരിക്കാന്‍ കഴിയൂ. അടുത്ത അമ്പതു വര്‍ഷങ്ങള്‍ ബ്രിട്ടനിലേക്ക് കൂടുതല്‍ നഴ്‌സുമാര്‍ എത്തിച്ചേരേണ്ടി വരുമെന്നു സൂചന നല്‍കുന്ന റിപ്പോര്‍ട്ടു പുറത്തു വിട്ടത് ഓഫീസ് ഓഫ് ബഡ്ജറ്റ് റെസ്‌പോണ്‍സിബിലിറ്റിയാണ്. നിലവിലുള്ള കെയറര്‍മാര്‍ക്ക് പരിശീലനം നല്‍കാതെ പരിചരണത്തിന്റെ കാര്യത്തില്‍ എന്‍എച്ച്എസിനുള്ള പഴി ഒഴിവാക്കാനാവില്ല. വാര്‍ധക്യകാല പരിചരണത്തിനായി ഗവണ്‍മെന്റ് ഓരോ വര്‍ഷവും ചെലവാക്കുന്ന തുക ഇപ്പോള്‍ത്തന്നെ ഭീമമാണ്. വാര്‍ഷിക സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്നുമുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിന് ജോലിക്കാരില്ലെന്നുള്ള വിമര്‍ശനത്തിനാകട്ടെ വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യമേഖലയിലേക്ക് കൂടുതല്‍ വിദേശികളെ ക്ഷണിക്കുക മാത്രമായിരിക്കും പരിഹാരം.

 
Other News in this category

 
 




 
Close Window