Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബോട്ടില്‍ വരുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം നിരോധിച്ചു ;നുഴഞ്ഞുകയറ്റത്തിനു കര്‍ശന നിയന്ത്രണം
reporter

ബോട്ടില്‍ കയറി ഓസ്‌ട്രേലിയയില്‍ കുടിയേറുന്ന ഇല്ലീഗല്‍ മൈഗ്രേഷന് അന്ത്യം. ബോട്ടിലെത്തുന്നവര്‍ക്ക് അഭയം നല്‍കേണ്ടെന്ന് ഓസ്‌ട്രേലിയ തീരുമാനിച്ചു. ഇറാഖ്, ഇറാന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഓസ്ട്രലിയയിലേക്ക് ബോട്ടില്‍ ആളുകളെത്തുന്നത്. ഇങ്ങനെ എത്തുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയയില്‍ പ്രവേശനം നല്‍കില്ലെന്ന് പ്രധാനമന്ത്രി കെവിന്‍ റഡ് പ്രഖ്യാപിച്ചു. ഇങ്ങനെ വരുന്നവരെ പാപ്പുവ ന്യു ഗിനിയയിലേക്ക് അയയ്ക്കും. ഇതുസംബന്ധിച്ച് ഓസ്‌ട്രേലിയയും പാപ്പുവ ന്യുഗിനിയയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. 2010ല്‍ 134 ബോട്ടുകളില്‍ 6535 ഉം 2011ല്‍ 69 ബോട്ടുകളില്‍ 4565ഉം 2012ല്‍ 278 ബോട്ടുകളില്‍ 17,202ഉം അഭയാര്‍ഥികളാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഈ വര്‍ഷം ഇതുവരെ 218 ബോട്ടുകളില്‍ 15,182 പേരെത്തി. ഏതാനും മാസങ്ങളായി ബോട്ടില്‍ അഭയാര്‍ഥികളെത്തുന്നത് വര്‍ധിച്ചിരുന്നു. രാജ്യത്ത് ഇത് വലിയ രാഷ്ട്രീയപ്രശ്‌നം കൂടിയായി മാറിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window