Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസിറ്റിങ് വിസയ്ക്ക് 3000 പൗണ്ട് ബോണ്ട് : അഭിപ്രായം തേടിക്കൊണ്ട് ബ്രിട്ടിഷ് പാര്‍ലമെന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
reporter

വിസിറ്റിങ് വിസയ്ക്ക് ബോണ്ട് ഏര്‍പ്പാടാക്കുന്ന നിയമപരിഷ്‌കരണം അന്തിമഘട്ടത്തില്‍. ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ കൂടുതലുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് കത്തയച്ചു. സന്ദര്‍ശനത്തിന് എത്തുന്നവര്‍ മൂവായിരം പൗണ്ട് സെക്യൂരിറ്റി തുകയായി നല്‍കണമെന്ന നിയമത്തോടുള്ള പ്രതികരണം ചോദിച്ചുകൊണ്ടാണ് കത്ത്. നിയമപരിഷ്‌കരണം മറ്റു രാഷ്ട്രങ്ങളുടെ നേതാക്കളെ രേഖാമൂലം അറിയിച്ചതിനു തുല്യമാണ് ഈ കത്ത്. നവംബറിലാണ് നിയമം പ്രാബല്യത്തില്‍ വരുക. ജൂലൈയില്‍ തന്നെ ബ്രിട്ടനിലെ പാര്‍ലമെന്ററി സമിതി ഇന്ത്യയുടെ അഭിപ്രായം തേടി. ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി എം.പി കെയ്ത് വാസ് അധ്യക്ഷനായ സമിതിയാണ് അഭിപ്രായം ചോദിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചത്. ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍കര്‍ 3000 പൗണ്ട് കെട്ടിവെക്കണമെന്നാണ് പരിഷ്‌കരിച്ച കുടിയേറ്റ നിയമത്തിലെ പ്രധാന ശുപാര്‍ശ. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും തുക കെട്ടിവെക്കണമെന്നാണ് നിയമപരിഷ്‌കാരം. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിസ കാലാവധി കഴിഞ്ഞും മടങ്ങിപ്പോകാത്ത സ്ഥിതിയുണ്ടെന്നും ഇതൊഴിവാക്കാനാണ് ബോണ്ട് നിര്‍ബന്ധമാക്കിയതെന്നും കത്തില്‍ വിശദീകരിക്കുന്നു. നിയമത്തിനെതിരെ മറ്റ് രാജ്യങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സമാനമായ കത്ത് നിയമം ബാധകമായ രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ അയച്ചിട്ടുണ്ട്. പുതിയ നിയമം വര്‍ണവിവേചനത്തിന് തുല്യമാണെന്നാണ് നൈജീരിയ മറുപടി നല്കിയത്. അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വിഷയം ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

 
Other News in this category

 
 




 
Close Window