Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റനിയന്ത്രണം കര്‍ശനമാക്കണമെന്നു കാമറൂണ്‍, ഭാവിയില്‍ ലക്ഷക്കണക്കിന് വിദേശികളെ വേണ്ടിവരുമെന്ന് ഒബിആര്‍
reporter

യുകെയിലെ വിദേശികളെ സംബന്ധിച്ചുള്ള നിലപാടില്‍ ഓഫീസ് ഫോര്‍ ബഡ്ജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും(ഒബിആര്‍), പ്രധാമന്ത്രി ഡേവിഡ് കാമറൂണും രണ്ടു തട്ടില്‍. കുടിയേറ്റക്കാരുടെ എണ്ണം എത്രയും പെട്ടെന്ന് വെട്ടിക്കുറയ്ക്കണമെന്ന് കാമറൂണ്‍ പറഞ്ഞു. എന്നാല്‍, യുകെയില്‍ വാര്‍ധക്യത്തിലെത്തിയവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലക്ഷക്കക്കിനു കുടിയേറ്റക്കാരുടെ സേവനം ആവശ്യമായി വരുമെന്നാണ് ഒബിആര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോര്‍ഡര്‍ പോളിസികള്‍ വീഴ്ചയിലാണെന്ന് ഉറപ്പിച്ച് ആവര്‍ത്തിക്കുകയാണ് കാമറൂണ്‍. ഭാവിയില്‍ വൃദ്ധരെ നോക്കണമെങ്കില്‍ വിദേശികളുടെ സഹായം വേണ്ടിവരുമെന്ന് ഒബിആര്‍ നിലപാട് വ്യക്തമാക്കുന്നു. പതിനായിരക്കണക്കിന് വിദേശകിളാണ് ഓരോ വര്‍ഷവും ബ്രിട്ടനിലെത്തുന്നത്. ഇത് മുഴുവനായും നിര്‍ത്തണം. കഠിനാദ്ധ്വാനം ചെയ്യുന്ന ആളുകളെ നമുക്ക് ആവശ്യമുണ്ട്. പക്ഷേ, ഇതിന്റെ പേരില്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ പൂര്‍ണമായും വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ് - കാമറൂണ്‍ പറഞ്ഞു. കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു പ്രധാന കാരണമായ ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് ഇതു നിയന്ത്രിക്കണമെന്നാണ് കാമറൂണ്‍ പറഞ്ഞത്. എത്രയും പെട്ടെന്ന് ഇതു നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അമ്പതു വര്‍ഷത്തിനുള്ളില്‍ ഏഴുപതു ലക്ഷം വിദേശികളെ ആരോഗ്യമേഖലയിലേക്ക് വേണ്ടിവരുമെന്ന് ജൂലൈ ആദ്യവാരത്തില്‍ ഒബിആര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും പറയാതെയാണ് കാമറൂണ്‍ കുടിയേറ്റ നിയന്ത്രണത്തെ ശക്തമായി അനുകൂലിച്ചത്.

 
Other News in this category

 
 




 
Close Window