Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഓസ്‌ട്രേലിയ കുടിയേറ്റക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി : കൃത്രിമ രേഖകള്‍ ചമച്ച് ഇമിഗ്രേഷന്‍ വിഭാഗത്തെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്
reporter

ഓസ്‌ട്രേലിയയുടെ ഇമിഗ്രേഷന്‍ വിഭാഗം സര്‍ട്ടിഫിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് കൂടുതല്‍ സമയമെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്ന് ഉറപ്പാക്കണമെന്ന് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കൃത്രിമരേഖകള്‍ ചമച്ച് വിദേശികള്‍ ഓസ്‌ട്രേലിയയില്‍ വിദഗ്ധ ജോലിയില്‍ പ്രവേശിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ടെക്‌നിക്കല്‍ നോളജ് ആവശ്യമുള്ള ജോലികളില്‍പ്പോലും വ്യാജന്മാര്‍ കടന്നുകൂടിയെന്നാണ് കരുതുന്നത്. സ്റ്റുഡന്റ് വിസയിലും ഇമിഗ്രേഷന്‍ വിഭാഗം കബളിപ്പിക്കപ്പെട്ടുവെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. വ്യാജരേഖയുമായി ഇമിഗ്രേഷന്‍ കടമ്പ കടന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. സര്‍ട്ടിഫിക്കറ്റുകളിലും മറ്റ് ഇമിഗ്രേഷന്‍ രേഖകളിലും കള്ളത്തരങ്ങള്‍ കാണിച്ച് ഓസ്‌ട്രേലിയയിലേക്ക് വിദേശികള്‍ എത്തുന്നത് ആദ്യ സംഭവമല്ല. എന്നാല്‍, വൈഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ യോഗ്യതയില്ലാത്തവര്‍ കയറിപ്പറ്റിയെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. അതേസമയം, ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് വിദേശികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും വെരിഫിക്കേഷന്‍ നടത്തുകയെന്നത് പ്രായോഗികമല്ല. എന്നാല്‍, ഇമിഗ്രേഷന്‍ വിഭാഗത്തെ കബളിപ്പിച്ച് രാജ്യത്തു കയറിപ്പറ്റിയവരെ കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ തന്നെയാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ തീരുമാനം. വ്യാജപാസ്‌പോര്‍ട്ടുമായി വിദേശികള്‍ കുടിയേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നാലു വര്‍ഷത്തിനിടെ കുടിയേറിയവരില്‍ പത്തു ശതമാനത്തോളം ആളുകള്‍ വ്യാജരേഖകളുമായാണ് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window