Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃതകുടിയേറ്റക്കാര്‍ക്കെതിരേയുള്ള വാഹന പ്രചാരണം മണ്ടത്തരമാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംപി വിന്‍സ് കേബിള്‍
reporter

മര്യാദയ്ക്ക് നാട്ടില്‍ പോയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന് എഴുതി വച്ചുകൊണ്ടുള്ള വാഹനപ്രചാരണം ബ്രിട്ടനില്‍ വിവാദമാകുന്നു. ''നാട്ടിലേക്കു മടങ്ങുക അല്ലെങ്കില്‍ അറസ്റ്റ് വരിക്കുക '' എന്ന പ്രചാരണം മണ്ടത്തരവും പ്രതിഷേധാര്‍ഹവുമാണെന്ന് വിന്‍സ് കേബിള്‍ ആരോപിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഹോം ഓഫീസിന്റെ നയത്തിനെതിരേ ലിബറല്‍ ഡെമോക്രാറ്റ് എംപി തുറന്നടിച്ചത്. വിദേശ വിദ്യാര്‍ഥികളെ ബ്രിട്ടനിലേക്ക് ആകര്‍ഷിച്ച് യൂണിവേഴ്‌സിറ്റികളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വിന്‍സ് കേബിളും ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും. ഇവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നതാണ് ഹോം ഓഫീസ് തുടങ്ങിവച്ച വാഹനപ്രചാരണം. ഹോം ഓഫീസ് നടത്തുന്ന പ്രചാരണം ഗവണ്‍മെന്റിന്റെ യഥാര്‍ഥ ലക്ഷ്യമല്ലെന്നു വിന്‍സ് കേബിള്‍ വ്യക്തമാക്കി. ബോറിസ് ജോണ്‍സണ്‍ ഇതിനോട് അനുകൂലിച്ചു. വംശീയമായ ചേരിതിരിവുണ്ടാക്കു പ്രചാരണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, ലണ്ടനിലെ കുറച്ചു പ്രദേശങ്ങളില്‍ നടത്തിയ വാഹന പ്രചാരണം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഹോം ഓഫീസ്. അനധികൃത കുടിയേറ്റക്കാര്‍ നേരിട്ട് ഹോം ഓഫീസില്‍ അറിയിച്ചാല്‍ ജന്മദേശത്ത് എത്താന്‍ സഹായിക്കാമെന്നാണ് വാഹന പ്രചാരണം.

 
Other News in this category

 
 




 
Close Window