Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സീല്‍ നിര്‍ബന്ധമാക്കുന്നു
reporter
ബ്രിട്ടനില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സീല്‍ പതിക്കാന്‍ സമ്മര്‍ദ്ദമേറുന്നു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത്. എക്‌സിറ്റ് സീല്‍ നടപ്പാക്കണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി നിക് ക്ലെഗ് നിര്‍ദേശിച്ചു. കാലാവധി കഴിഞ്ഞവരെ കണ്ടെത്താന്‍ ഗവണ്‍മെന്റ് എക്‌സിറ്റ് സീല്‍ നടപ്പാക്കാത്തതെന്തുകൊണ്ടാണെന്ന് നിക് ക്ലെഗ് ആശ്ചര്യത്തോടെയാണ് ചോദിച്ചത്. ബ്രിട്ടനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതു നടപ്പാക്കാനാണ് ഉപപ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്.
ബ്രിട്ടനില്‍ വിസാകാലാവധി കഴിഞ്ഞവര്‍ 181,000 ആണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2010നു മുമ്പുള്ള കണക്കാണിത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എത്ര വിദേശികള്‍ ബ്രിട്ടനില്‍ അനധികൃതമായി തുടരുന്നു എന്ന കണക്ക് ഹോം ഓഫീസിന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
''വിസാകാലാവധി കഴിഞ്ഞിട്ടും വിദേശികള്‍ ബ്രിട്ടനില്‍ തുടരാനുള്ള പ്രധാന കാരണം എക്‌സിറ്റ് ചെക്കിങ് ഇല്ലാത്തതാണ്. എക്‌സിറ്റ് ചെക്കിങ് എടുത്തുമാറ്റിയ മുന്‍ ഗവണ്‍മെന്റാണ് ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം ഇത്രയും വലിയ പ്രശ്‌നമാക്കിയത്.'' - നിക് ക്ലെഗ് പറഞ്ഞു. 2015ല്‍ എക്‌സിറ്റ് സീല്‍ സമ്പ്രദായം നടപ്പാക്കുമെന്നും അനധികൃതമായി ബ്രിട്ടനില്‍ താമസിക്കുന്നവരെ കണ്ടെത്തുമെന്നും ക്ലെഗ് വ്യക്തമാക്കി. 2015ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് എക്‌സിറ്റ് ചെക്കിങ് നടപ്പാക്കുമെന്ന് ഹോം ഓഫീസിലെ സെക്രട്ടറി മാര്‍ക്ക് സെഡ്വില്‍ പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window